എയർഇന്ത്യയെ കൈയ്യൊഴിയാതെ ടാറ്റ ഗ്രൂപ്പ്. എയർഇന്ത്യയെ വാങ്ങുന്ന കാര്യം ടാറ്റ ഗ്രൂപ്പ് പരിഗണിക്കുകയാണെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. എയർഇന്ത്യയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, ടാറ്റ ഗ്രൂപ്പ് ആദ്യമായാണ് ഔദ്യോഗികമായി പ്രതികരിക്കുന്നത്. 

കടബാധ്യത 52,000 കോടി രൂപയിൽ എത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ എയർഇന്ത്യയെ വിൽക്കുന്നത്. എന്നാൽ തീരുമാനമെടുക്കാന്‍  വിൽപ്പന സംബന്ധിച്ച് സർക്കാർ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. വ്യോമയാന രംഗത്തെ വിപുലീകരണത്തിന് ടാറ്റ തയ്യാറെടുക്കുകയാണെന്നും ചെയർമാൻ വ്യക്തമാക്കി. ടാറ്റ നിലനിൽ സിഗപ്പൂർ എയർലൈൻസുമായി ചേർന്ന് വിസ്താര എന്ന പേരിലും എയർഏഷ്യ ഇന്ത്യ എന്ന പേരിലും വിമാന സർവീസ് നടത്തുന്നുണ്ട്.