ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിലെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘തലതെറിച്ചൊരു ആൾക്കൂട്ടമെത്തി' എന്ന ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. നടി സേതു ലക്ഷ്മിയുടെ മേക്ക് ഓവറാണ് ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.