പണ്ടൊക്കെ മുറ്റത്ത് സിമന്റിടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇന്ന് മിക്ക വീടുകളും മുറ്റം ഭം​ഗിയോടെയും വൃത്തിയോടെയും കിടക്കാനായി ഇന്റർലോക്ക് ചെയ്യാറാണ് പതിവ്. പല നിറത്തിലുള്ളതും രൂപത്തിലുമായ ഇന്റർലോക്കുകൾ വിപണിയിൽ ലഭ്യമാണ്. 

മുറ്റത്ത് ഇന്റർലോക്ക്‌ ചെയ്യുന്നത് കൊണ്ട് നിരവധി ​ഗുണങ്ങളാണുള്ളത്. മുറ്റം മഴവെള്ളം കെട്ടിനിൽക്കില്ല എന്നുള്ളതാണ് ആദ്യത്തെ ​ഗുണം. മറ്റൊന്ന് പായൽ പിടിക്കാതെ സുന്ദരമായി തന്നെ കിടക്കും. മണൽ പ്രദേശമാണെങ്കിൽ മുറ്റത്ത് മണൽ തട്ടിനിരപ്പാക്കി കട്ടകൾ വയ്ക്കാം.

കട്ടകൾക്കിടയിലെ വിടവ് സിമന്റ് ചെയ്യാത്തതിനാൽ മഴ പെയ്ത ഉടൻ തന്നെ വെള്ളം താഴ്ന്ന് പോകുകയാണ് ചെയ്യാറുള്ളത്. എന്നാൽ സിമന്റിട്ട മുറ്റമാണെങ്കിൽ മുറ്റത്ത് വീഴുന്ന വെള്ളം എല്ലാം കുത്തിയൊലിച്ച് അടുത്ത പറമ്പിലേക്കായിരിക്കും പോവുക. 

കട്ടകൾ പല രൂപത്തിലും നിറത്തിലും ലഭ്യമാണ്. കടകളിൽ പോയി ഇഷ്ടമുള്ളവ നമുക്ക് തിരഞ്ഞെടുക്കാം. ഒന്നിലേറെ ഡിസൈൻ തിരഞ്ഞെടുത്ത് ഓരോ ഭാഗത്തും വേണമെങ്കിൽ ഓരോ ഡിസൈൻ നൽകാം. മഞ്ഞ, പച്ച, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള കട്ടകളുണ്ട്.  നന്നായി തയ്യാറാക്കിയ പൊട്ടാത്ത കട്ടകൾ നോക്കി വാങ്ങണമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. നടപ്പാതകൾക്കും മറ്റും ഡിസൈനർ ടൈലുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 

 

 

വീടിന്റെ നിറത്തിന് ചേരുന്ന രീതിയിലാകണം ഇന്റർലോക്ക് ചെയ്യേണ്ടത്. മണൽ പ്രദേശം ആണെങ്കിൽ മുറ്റത്ത് മണൽ നിരപ്പാക്കി കട്ടകൾ നിരത്താം. ചെമ്മണാണെങ്കിൽ മണ്ണ് മാറ്റി 2 ഇഞ്ച് കനത്തിൽ ബേബി മെറ്റൽ വിരിച്ച് തട്ടിനിരപ്പാക്കി അതിന് മുകളിലാണ് ഇന്റർലോക്ക് ചെയ്യുന്നത്. 

വ്യത്യസ്ത ഡിസെെനിൽ ഇന്റർലോക്ക് ചെയ്യാൻ ശ്രദ്ധിക്കുക. കട്ടകൾ നിരത്തുന്നതിന് മുമ്പ് ഡിസെെനുകൾ കടലാസിൽ വരച്ച് കൊടുക്കാം. വേണമെങ്കിൽ ഒരു ഡിസെെനറുടെ സഹായവും തേടാം. ഒന്നിലേറെ ഡിസെെൻ തിരഞ്ഞെടുത്ത് ഓരോ ഭാ​ഗത്തും ഓരോ ഡിസെെൻ നൽകാം.