വീടിന് മുറ്റത്തൊരു പൂന്തോട്ടം സ്വപ്നം കാണാത്തവർ ആരും തന്നെ ഉണ്ടാവില്ല. കണ്ണിനും മനസ്സിനും ഏറെ സന്തോഷവും ഊർജവും നൽകാൻ പൂന്തോട്ടം സഹായകമാണ്. പൂന്തോട്ടം ഒരുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് മുറ്റത്ത് തന്നെ നല്ലൊരു സ്ഥലം കണ്ടെത്തുക എന്നുള്ളതാണ്. 

നിരന്തരശ്രദ്ധയും പരിചരണവും പൂന്തോട്ടത്തിന് ആവശ്യമാണ്. മുറ്റത്ത് പൂന്തോട്ടം ഒരുക്കുമ്പോൾ കണ്ണിന് കുളിർമ നൽകുന്നതും വ്യത്യസ്തതയുള്ളതുമായി ചെടികൾ നട്ട് വളർത്തുക. വിലപിടിപ്പുള്ള ചെടികൾ വാങ്ങിവെച്ച് പരിചരണക്കുറവ് മൂലം ചിലപ്പോൾ നശിക്കാനിടയുണ്ട്. അതിനാൽ താരതമ്യേന വില കുറവുള്ള ചെടികളിൽ നിന്ന് തുടങ്ങുന്നതായിരിക്കും കൂടുതൽ നല്ലത്.  

പുൽത്തകിടികളും നടപ്പാതയും ആമ്പൽക്കുളവും വർണമത്സ്യങ്ങളും വെള്ളാരങ്കല്ലുകളും തൂക്കുചെടികളും എന്നിവ ഉൾപ്പെടുത്തുന്നത് പൂന്തോട്ടത്തെ കൂടുതൽ ഭം​ഗിയാക്കുന്നു. ചെത്തിയും ചെമ്പരത്തിയും മുല്ലയും കൂടാതെ,  ആന്തൂറിയം, ഓർക്കിഡ് പോലുള്ള ചെടികളും നട്ട് വളർത്താം. 

ദിവസം അഞ്ചിൽ കൂടുതൽ മണിക്കൂറുകൾ നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമായ ചെടികൾ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. നല്ല തണൽ ലഭ്യമായ സ്ഥലമാണെങ്കിൽ തണൽ ഇഷ്ടപ്പെടുന്ന ചെടികൾ തെരഞ്ഞെടുക്കുക. ഇതു രണ്ടും അല്ലെങ്കിലാണ് കൂടുതൽ ചെടികൾ നശിക്കുന്നത്.

പഴയ ക്യാൻ ഉണ്ടെങ്കിൽ അതിനെ കളയാതെ സൂക്ഷിച്ചു വച്ചാൽ മനോഹരമായ ഹാങ്ങിങ് ഗാർഡൻ ഉണ്ടാക്കാം. ദിവസവും കുറച്ചു മണിക്കൂർ എങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ‌ മനോ​ഹമായൊരു പൂന്തോട്ടം ഒരുക്കിയെടുക്കാം. ദിവസവും‌ പൂന്തോട്ടത്തിൽ അരമണിക്കൂറെങ്കിലും സമയം ചെലവഴിക്കാൻ‌ മാറ്റിവയ്ക്കുക. 

വീടിന്‍റെ വയറിംഗ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ക്കുണ്ടായിരിക്കേണ്ട പ്ലാനിംഗ്!