ചുരുങ്ങിയ കാലം കൊണ്ട് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ നിർമ്മാണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ് കൊച്ചിയിലുള്ള  ക്യാംപ്ടെക്ക്. എംസിബി(MCB) ഐസോലേറ്റർ (ISOLATOR) ആർസിസിബി (RCCB) ഡിസ്ട്രിബ്യൂഷൻ ബോർഡ്, എസ്എംപിഎസ്(SMPS)തുടങ്ങിയ നിരവധി ഇലക്ട്രിക്കൽ സാമഗ്രഹികളാണ് ക്യാംപ്ടെക്കിന്റെതായി വിപണി കീഴടക്കിയിരിക്കുന്നത്. വിദേശത്ത് നിന്നും അന്യ സംസ്ഥാനത്തു നിന്നും കേരളത്തിന്റെ വിപണിയെ പിടിച്ചടക്കിയിരുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മേഖലയിൽ കേരളത്തിൽ നിന്നുള്ള ക്യാംപ്ടെക്ക് എന്ന സ്ഥാപനം വിജയത്തിന്റെ അതിർവരമ്പുകൾ താണ്ടിയതിന്  പിന്നിൽ ഇലക്ട്രിക്കൽ എഞ്ചിനിയർമാരായ നാല് സുഹൃത്തുക്കളുടെ സ്വപ്നങ്ങളുടെയും അധ്വാനത്തിന്റെയും കഥയുണ്ട്. 


"ഉറക്കത്തിൽ കാണുകയും ഉണരുമ്പോൾ മാഞ്ഞുപോവുകയും ചെയ്യുന്ന വെറുമൊരു പരിമിതാർത്ഥമല്ലാ സ്വപ്നം, ഉറങ്ങാൻ അനുവദിക്കാത്തതരത്തിൽ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് സ്വപ്നം" എപിജെ അബ്ദുൾ കലാമിന്റെ മഹാത്തായ വാക്കുകളാണിത്, ഇതേ സ്വപ്നം കൂട്ട് പിടിച്ചായിരുന്നു കിഷോർ, അമ്ജദ്, മനോജ്,പീറ്റർ എന്നീ സുഹൃത്തുക്കൾ ഒന്നിച്ച്  ക്യാംപ്ടെക്ക് എന്ന കമ്പനിക്ക് രൂപം നൽകിയത്. ഇലക്ട്രിക്ക്(ELECTRICAL) എഞ്ചിനിയർമാരായി സൗദിയിൽ ജോലി ചെയ്തിരുന്ന ഇവർക്ക് സ്വന്തം നാട്ടിൽ ഒരു കമ്പനി തുടങ്ങുകയെന്നതായിരുന്നു ലക്ഷ്യം, നാല് പേരുടെ കൂട്ടായ മനസും  പരിശ്രമങ്ങളും പഠനങ്ങളും കേരളത്തിന്റെ മണ്ണിൽ ഒരു  ഇലക്ട്രിക്കൽ കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാക്കി.  

വർഷങ്ങളായി സ്വദേശത്ത് നിന്നും വിദേശത്തുനിന്നും നേടിയ അനുഭവ സമ്പത്ത് സ്വന്തം നാട്ടിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിൽ നിന്നാണ് 2012ൽ ക്യാംപ്ടെക്കിന് പ്രാഥമിക രൂപം നൽകുന്നത്. പിന്നീട് അങ്ങോട്ടുള്ള നാളുകളിലെ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം  2014ൽ ക്യാംടെക്ക് രജിസ്ട്രർ ചെയ്തു. 2015 ഏപ്രിൽ മാസം നാല് സുഹൃത്തുക്കളുടെയും സ്വപ്നം യാഥാർഥ്യമാക്കികൊണ്ട്  ക്യാംപ്ടെക്ക് പ്രവർത്തനം ആരംഭിച്ചു. അങ്ങനെ കേരളത്തിന്റെ മണ്ണിൽ മലയാളികളുടെ സ്വന്തം കമ്പനി ഉടലെടുത്തു, അതാണ്  kamptec. കൂട്ടായ പരിശ്രമത്തിൽ നിന്നും  സൗഹൃദത്തിൽ നിന്നും രൂപപ്പെട്ട കമ്പനിയായതിനാൽ തന്നെ നാല് പേരുടെയും പേരിന്റെ ആദ്യാക്ഷരങ്ങളും ടെക്നോളജിയുടെ ടെക്കും  എടുത്താണ്  കമ്പനിക്ക് പേരായിട്ടത്.

ഏതൊരു കമ്പനിയുടെയും തുടക്കം എന്നത് പോലെ തന്നെ വിപണിയിൽ സ്ഥാനം പിടിക്കുക ആദ്യ നാളുകളിൽ ബുദ്ധിമുട്ടായിരുന്നു ക്യാംപ്ടെക്കിന്. എന്നാൽ  കേരളത്തിൽ നിന്നുള്ള  കമ്പനി എന്ന പേരും മികച്ച ഉപകരണങ്ങളുടെ വിതരണവും വളരെ പെട്ടന്ന് തന്നെ ജനങ്ങളുടെയിടയിലും വിപണിയിലും  വ്യക്തമായ ഒരു മേൽകൈ സ്ഥാപിക്കാൻ ക്യാംപ്ടെക്കിനായി. പവർ സപ്ലൈ യൂണിറ്റുകൾ, പാനൽ ബോർഡുകളിൽ ഉപയോഗിക്കുന്ന തെർമേസ്റ്റാറ്റ്,ഹൈഗ്രോസ്റ്റാറ്റ്,വെന്റിലേഷൻ ഫാൻ,ഫിൽട്ടെർ,ഹീറ്റർ തുടങ്ങിയവയാണ്  ആദ്യ നാളുകളിൽ ക്യാംപ് ടെക്ക് വിപണയിലെത്തിച്ചത്. മിത്സുബിഷി എന്ന ആഗോള ഇലക്ട്രിക്ക് കമ്പനിയുടെ final distribution productന്റെ കേരളത്തിലെ ആദ്യ വിതരണക്കാരായത് ക്യാംപ് ടെക്കായിരുന്നു. എറണാകുളത്ത് മാത്രം ആദ്യ നാളുകളിൽ  ഇലക്ട്രിക്കൽ ഉദ്പന്നങ്ങൾ വിതരണം ചെയ്തു തുടങ്ങിയ  ക്യാംപ് ടെക്ക് ഇന്ന് കേരളം മുഴുവൻ അറിയപ്പെടുന്ന കമ്പനിയായി മാറിയിരിക്കുന്നു. കേരളത്തിന് വെളിയിലേക്കും തങ്ങളുടെ വിപണി വ്യാപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ക്യാംപ്ടെക്ക് .

ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക്ക് ഉപകരണങ്ങളുടെ  വിതരണക്കാർക്കുള്ള മിത്സുബിഷി അവാർഡ് തുടർച്ചയായി മൂന്നാം വർഷമാണ് ക്യാംപ്ടെക്ക് കരസ്ഥമാക്കുന്നത്. മികച്ച ബ്രാൻഡ് ലെവലും  ഉൽപന്നങ്ങളുടെ ഗുണനിലവാരവും കേരളത്തിലെ കമ്പനി എന്ന പേരും തന്നെയാണ് ക്യാംപ്ടെക്കിന്റെ വിപണി വിജയം. ഓരോ വർഷം കഴിയുമ്പോളും കമ്പനിയുടെ മൂലധനം വർധിക്കുകയും  വിപണിയിലെ മറ്റ് ഇലക്ട്രിക്കൽ കമ്പനികളിൽ നിന്ന് വേറിട്ട വിജയഗാഥ രചിക്കുവാൻ ഇടയാക്കുകയും ചെയ്യുന്നു.  കസ്റ്റമർ മുടക്കുന്ന തുകയ്ക്ക് ശരിയായ മൂല്യം ഉറപ്പാക്കുന്ന  ഉദ്പന്നങ്ങളാണ് ക്യാം ടെക്കിനുള്ളത്. ഓരോ ഇലക്ട്രിക്ക് ഉദ്പന്നങ്ങളുടെയും ഗുണനിലവാരം നേരിട്ട്   ഉറപ്പാക്കിയാണ് ക്യാംപ്ടെക്ക് വിപണിയിലെത്തിക്കുന്നത്. "സാധാരണ മനുഷ്യരാണ് ഞങ്ങളുടെ കസ്റ്റമറുകൾ, അവർക്ക് കുറഞ്ഞ തുകയിൽ മികച്ച  ഉൽപന്നങ്ങൾ നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം, വീടിന് സുരക്ഷിതമായി വൈദ്യൂതികരണം അത് ഞങ്ങളുടെ ഉദ്പപന്നങ്ങൾ ഉറപ്പാക്കുന്നു, ഒപ്പം ആളുകളുടെ സുരക്ഷയും, മൂന്ന് വർഷം വരെയാണ് ഓരോ  ഉൽപന്നങ്ങൾക്കും ഞങ്ങൾ വാറണ്ടി നൽകുന്നത്, കമ്പനി മാനേജിഗ് ഡയറക്ടർ മനോജ് കുമാറിന്റെ വാക്കുകളാണിവ. 

കേരളത്തിൽ വ്യവാസം തുടങ്ങാൻ ബുദ്ധിമുട്ടാണ്, ഒരുപാട് തടസങ്ങൾ ഉണ്ട് തുടങ്ങിയ നിരവധി കഥകൾ പ്രചരിക്കുമ്പോൾ ഇവർ നാല് പേർക്കും പറയാനുള്ളത് നേരെ മറിച്ചാണ് വ്യവസായങ്ങൾ തുടങ്ങാൻ  അനുയോജ്യം കേരളം തന്നെയാണ്. അനുഭവത്തിൽ  നിന്നുള്ള വാക്കുകളാണിവ. ജനങ്ങളുമായി നേരിട്ട് സംവാദം നടത്തിയും, ഇലക്ട്രീഷൻമാരുമായി സംസാരിച്ചുമാണ് ക്യാംപ്ടെക്ക് വിപണയിൽ മുന്നോട്ട് പോവുന്നത്. കേരളത്തിലെ കമ്പനിയായതിനാൽ തന്നെ ജനങ്ങളുടെ പിന്തുണയും ഏറെയാണ്. കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സർവ്വീസ് ടീമും  ക്യാംപ്ടെക്കിന്റെ പ്രത്യേകതയാണ്. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഇവരുടെ സർവ്വീസ് ജനങ്ങളിലേക്ക് എത്തും. ഒപ്പം  ഡീലർമാരുടെ നല്ല പിന്തുണയും ക്യാംപ്ടെക്കിനുണ്ട്. 

ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങളിലും ക്യാം ടെക്ക് മുൻപിലാണ്. ഓരോ ജീവനക്കാരനും അവന്റെ അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തന്നെ പേഴ്സണാലിറ്റി ഡെവലപ്മെന്റ്  ക്ലാസുകളും,ഫാമിലി ടൂറുകളും,കുടുംബ സംഗമങ്ങളും  ജീവനക്കാർക്കായി ക്യാംപ്ടെക്ക് നടത്താറുണ്ട്, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന ഡീലർമാരുടെയും  ജീവനക്കാരുടെ കുട്ടികൾക്ക് പ്രേത്സാഹനമായി മഹാൻമാരുടെ പുസ്തകങ്ങളും , ജീവചരിത്രങ്ങളും  ക്യാംപ് ടെക്ക് നൽകിവരുന്നു. ഒരേ മനസോടെ ഒരു കുടുംബമായി ജീവനക്കാരെ കാണുന്നു എന്നത് തന്നെയാണ് ക്യാംപ്ടെക്കിന്റെ വിജയം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ഇലക്ട്രിക്ക്  ഉപകരണങ്ങൾ വിപണിയിലിറക്കുക എന്നത് തന്നെയാണ് ക്യാംപ്ടെക്ക് മുന്നോട്ട് വയ്ക്കുന്നത്. നല്ല ഇലക്ട്രീഷൻമാരുടെ സഹകരണവും പങ്കാളിത്തവും ഇതിന് കൂട്ടായുണ്ട്.  

ജനങ്ങൾക്ക് കമ്പനി മേധാവികളുമായി നേരിട്ട് ആശയ വിനിമയം നടത്താം എന്നുള്ളതും ക്യാംപ്ടെക്കിന്റെ പ്രത്യേകതയാണ്. ഇടനിലക്കാരില്ലാതെ ഓരോ ഉൽപന്നങ്ങളെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചറിയാൻ സാധിക്കും. നോട്ട് നിരോധനം, ജിഎസ്ടി, പ്രളയം തുടങ്ങിയവയാൽ വിപണി മാന്ദ്യം നേരിട്ടപ്പോളും ക്യാംപ്ടെക്കിന്റെ  കരുത്ത് ജനങ്ങളിലർപ്പിച്ച വിശ്വാസം തന്നെയായിരുന്നു. പ്രളയ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു ക്യാംപ്ടെക്ക്, മണ്ണ് കയറിയും വെള്ളം കയറിയും നശിച്ചതായ ഇലക്ട്രിക്ക് ഉപകരണങ്ങൾ എല്ലാം തന്നെ റീപ്ലെയ്സ് ചെയ്യ്തും പുതിയവ സ്ഥാപിച്ചും ജനങ്ങൾക്കൊപ്പം  നിന്നു. ക്യാംപ്ടെക് വിതരണവും ഇൻസ്റ്റാളേഷനും ചെയ്യുന്ന മറ്റൊരു ഉല്പന്നമാണ് ജർമ്മൻ സാങ്കേതിക വിദ്യയോടുകൂടിയ ഡെന്നിന്റെ സർജ് പ്രെട്ടക്ഷൻ ഡിവൈസസും (SPD)ലൈറ്റനിംഗ് പ്രെട്ടക്ഷൻ ഡിവൈസസും (LPS) ഇത് അന്താരാഷ്ട്ര ടെസ്റ്റിംഗ് ലാബോറട്ടറികളിൽ ടെസ്റ്റ് ചെയ്യപ്പെടുന്നതും ഏറ്റവും പുതിയ നാഷണൽ ബിൽഡിംഗ് കോഡ് NBC പ്രകാരമുള്ളതുമാണ്. കൊച്ചിൻ മെട്രോ സൌത്ത് ഓവർ ബ്രിഡ്ജിലും വൈറ്റില ഓവർ പാസിലും ഉൾപ്പെടെയുള്ള പല മേജർ പ്രൊജക്ടുകളിലും ഇതിനകം ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയിരിക്കുന്നു. മാർക്കറ്റിലുള്ള NBC മാനദണ്ഡങ്ങൾ പാലിക്കാത്ത പല പ്രെഡക്ടുകൾക്കിടയിൽ ഒരു ടെസ്റ്റഡ് പ്രോഡക്റ്റ് എന്ന നിലയിൽ ഡെൻ വേറിട്ടുനിൽക്കുന്നു. ഇപ്പോഴത്തെ കാലാവസ്ഥയിൽ ജീവനും വിലപ്പെട്ട എലെക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ സംരക്ഷിക്കാനും പഴയതും പുതിയതുമായ വീടുകൾക്കും കെട്ടിടങ്ങൾക്കും ഇപ്പോൾ സർജ് പ്രൊട്ടക്ഷനും ലൈറ്റനിംഗ് പ്രൊട്ടക്ഷനും ഒരു അത്യാവശ ഘടകമായി മാറിയിരിക്കുന്നു. സേഫ്കോൺ മോഡുലർ സ്വിച്ചുകളും അതിന്റെ അസസറീസും റ്റിപ്പ്കോൺ കപ്പാസിറ്റൊർസും കേരളത്തിൽ മൊത്തമായി വിതരണം ചെയ്യുന്നതും ക്യാംപ്ടെക്കാണ്. 

ഇലക്ട്രിക്ക് ഉപകരണ രംഗത്ത്  പുത്തൻ സാങ്കേതിക വിദ്യയാൽ കൂടുതൽ  മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ക്യാംപ്ടെക്ക്. ഇതിന്റെ ഭാഗമായി തമിഴ്നാട്, കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിലേക്കും വിപണി വ്യാപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് .കേരളത്തിലെ സ്വന്തം ഇലക്ട്രിക്ക് കമ്പനി എന്ന പേര് ഇതിനോടകം സ്വന്തമാക്കിയ ക്യാംപ്ടെക്കിന് , ബിസിനസ് രംഗത്തേക്ക് വരുന്ന  പുതുതലമുറയോട്  പറയാനുള്ളത് ഇങ്ങനെ "ജനങ്ങളുമായുള്ള ബന്ധം വർധിപ്പിക്കുക, നന്നായി വർക്ക് ചെയ്യുക, നല്ല ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിപണിയിലറക്കുക",