വീടുവയ്ക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സ്വിച്ചുകൾ. നമ്മളൊരു വസ്ത്രം തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വിച്ചുകൾ വാങ്ങുമ്പോഴും. വിവിധ കമ്പനികളുടെ സ്വിച്ചുകൾ വിപണിയിൽ ലഭ്യമാണ്. ഗുണമേന്മയുള്ള സ്വിച്ചുകൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

വയറിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ വീടിന് ഏത് തരത്തിലുള്ള സ്വിച്ചുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനം എടുക്കണം. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകൾ വേണം വാങ്ങാൻ. പല നിറങ്ങളിലുള്ള സ്വിച്ച് ബോക്സുകൾ വിപണിയിൽ ലഭ്യമാണ്. വീടിന്റെ ഭിത്തിയുടെ നിറത്തിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകൾ വയ്ക്കാൻ കൂടുതൽ ശ്രദ്ധിക്കുക.

ഭിത്തിയുടെ ഉള്ളിൽ സ്റ്റീൽ അല്ലെങ്കിൽ മെറ്റൽ ബോക്സുകളാണ് ഉപയോഗിക്കുന്നത്. പുറത്ത് ഉപയോഗിക്കുന്നത് പിവിസി ബോക്സുകളാണ്. മരപ്പെട്ടികൾ കൊണ്ടുള്ള ബോക്സുകൾ നേരത്തെ വിപണയിലുണ്ടായിരുന്നു. എന്നാൽ ഭിത്തിയിലെ ഈർപ്പം കൂടിയാൽ ഇവ ചിതലരിച്ച് നശിച്ചു പോകും.

 റീപ്ലേസ്‌മെന്റ് വാറൻറി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. മുറിയിൽ ആളുകൾ പ്രവേശിക്കുമ്പോൾ തനിയെ ലൈറ്റുകൾ തെളിയുന്ന സംവിധാനം ഇപ്പോൾ വിപണിയിലുണ്ട്. ഒക്യുപെന്സിവ സ്വിച്ച് എന്നാണ് ഇതിനെ വിളിക്കുന്നത്. അവസരത്തിനൊത്ത് പ്രവർത്തിക്കുന്ന സ്വിച്ച് എന്നും പറയാറുണ്ട്.

മുറികളിൽ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഗുണം. രാത്രി കാലങ്ങളിൽ വീടിന് മുൻവശത്ത് വെളിച്ചം ആവശ്യമാണ്. ഇവിടെ ഹാലൊജൻ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ഉപയോഗിക്കുന്നതാണ് നല്ലത്.

മറ്റൊന്നാണ് ഫ്‌ലൈ സ്വിച്ച്. ബെഡിനടുത്തും മറ്റും നൽകുന്ന ടു വേ സ്വിച്ചുകളുടെ പകരക്കാരനാണ് ഫ്‌ലൈ സ്വിച്ച് (Fly Switch). പേര് സൂചിപ്പിക്കും പോലെത്തന്നെ ഈ കുഞ്ഞൻ ഉപകരണം ഇഷ്ടാനുസരണം എങ്ങോട്ടു വേണമെങ്കിലും എടുത്തുമാറ്റാം. 

വീടിനെ ഭംഗിയാക്കാം ; കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക