Asianet News MalayalamAsianet News Malayalam

87 ശതമാനം കമ്പനികളും 2021 ൽ ശമ്പള വർദ്ധനവ് നൽകും: സർവേ റിപ്പോർട്ട്

ഏകദേശം 61 ശതമാനം കമ്പനികൾ 5-10 ശതമാനം വരെ ഇൻക്രിമെന്റ് ആസൂത്രണം ചെയ്യുന്നു. 

Aon India Survey
Author
Mumbai, First Published Nov 4, 2020, 10:03 PM IST

മുംബൈ: ആഗോള പ്രൊഫഷണൽ സേവന സ്ഥാപനമായ അയോണിന്റെ ഏറ്റവും പുതിയ ശമ്പള പ്രവണത സർവേ പുറത്ത്. രാജ്യത്തെ 87 ശതമാനം കമ്പനികളും 2021 ൽ ശമ്പള വർദ്ധനവ് നൽകാൻ പദ്ധതിയിടുന്നുവെന്നാണ് അയോൺ സർവേ റിപ്പോർട്ട് പറയുന്നത്. പകർച്ചവ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യ കോർപ്പറേറ്റ് രം​ഗം തിരിച്ചുവരവ് പ്രക‌ടിപ്പിക്കുന്നതിന്റെ സൂചനയായാണിത് കണക്കാക്കപ്പെ‌ടുന്നത്. 

2021 ൽ ശമ്പള വർദ്ധനവിന്റെ ഒരു ശതമാനമെങ്കിലും വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ വിഹിതം 2020 ലെ 71 ശതമാനത്തിൽ നിന്ന് 87 ശതമാനമായാണ് ഉയർന്നത്. കോവിഡ് -19 പകർച്ചവ്യാധി ഈ വർഷത്തെ ശമ്പള വർദ്ധന പദ്ധതികളെ ബാധിച്ചതായും സർവേ പറയുന്നു. 

2021 ൽ ശമ്പള വർദ്ധനവിന്റെ വ്യാപ്തിയും മെച്ചപ്പെടും. ഏകദേശം 61 ശതമാനം കമ്പനികൾ 5-10 ശതമാനം വരെ ഇൻക്രിമെന്റ് ആസൂത്രണം ചെയ്യുന്നു, 2020 ൽ ഇത് 4.5 ശതമാനമായിരുന്നു.

തൽഫലമായി, 2020 ൽ ശരാശരി ശമ്പള വർദ്ധനവ് 6.1 ശതമാനമായിരുന്നു, 2021 ൽ പ്രതീക്ഷിക്കുന്ന പ്രവണത 7.3 ശതമാനമാണ്. ഇന്ത്യയിലെ ഏറ്റവും വലുതും സമഗ്രവുമായ ഒന്നായ അയോൺ സാലറി ട്രെൻഡ്സ് സർവേ 20 ലധികം വ്യവസായങ്ങളിൽ നിന്നുള്ള 1,050 കമ്പനികളിലായി ഡാറ്റ വിശകലനം ചെയ്തു.

Follow Us:
Download App:
  • android
  • ios