കൊച്ചി: സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണത്തിന് 28640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂപ. സർവ്വകാല റെക്കോർഡാണിത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ 6560 രൂപയാണ് സ്വർണത്തിന് ഉയർന്നത്.കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് 22080 രൂപയായിരുന്നു സ്വർണവില.

ഓണം, കല്യാണസീസണുകൾ എത്തിയതാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണം. ആഗോളവിപണിയിലും സ്വർണവില ഉയർന്നു. ട്രോയ് ഔൺസ് സ്വർണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.