കൊച്ചി: ഗോ എയര്‍ കൊച്ചിയില്‍ നിന്ന് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. കൊച്ചി- കൊച്ചി - ഹൈദരാബാദ് റൂട്ടിലാണ് ഗോഎയറിന്റെ പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍. നിലവില്‍ ഈ റൂട്ടില്‍ ഒരു പ്രതിദിന സര്‍വീസ് മാത്രമാണുണ്ടായിരുന്നത്. ഇത് ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ട് നഗരങ്ങള്‍ക്കിടയില്‍ ഗോഎയറിന്റെ ശൃംഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. 

ബിസിനസ്സ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്റെ പുതിയ വിമാനമായ ജി 8 502 കൊച്ചിയില്‍ നിന്ന് രാവിലെ 09:15നു പുറപ്പെടും. 10:30നു ഹൈദരാബാദില്‍ എത്തിച്ചേരും. വൈകിട്ട് 7.45 നു ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.15ന് കൊച്ചിയിലെത്തുന്ന ഗോഎയര്‍ ഏ8 507 വിമാന സര്‍വീസില്‍ ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ പ്രയോജനപ്പെടും.

നിലവില്‍ 300ഓളം പ്രതിദിന സര്‍വീസുകളാണ് ഗോഎയറിനുള്ളത്.