ദില്ലി: ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്ഥാപനം എന്ന പദവി ഇനി ഒഎന്‍ജിസിക്ക് (ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍)  സ്വന്തം. മറ്റൊരു പൊതുമേഖല എണ്ണക്കമ്പനിയായ ഐഒസിയെ (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍) മറികടന്നാണ് ഒഎന്‍ജിസി ഈ  വന്‍ നേട്ടം സ്വന്തമാക്കിയത്. 

ലിസ്റ്റഡ് കമ്പനികളുടെ വരുമാനക്കണക്കുകള്‍ പ്രകാരം 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഒഎന്‍ജിസിയുടെ മൊത്ത ലാഭത്തില്‍ 34 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. 26,716 കോടി രൂപയാണ് ഒഎന്‍ജിസിയുടെ ആകെ ലാഭം വിഹിതം. ഐഒസിയുടേത് 17,274 കോടി രൂപയാണ്.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഒഎന്‍ജിസി ലാഭ വിഹിതത്തില്‍ ഐഒസിക്ക് പിന്നിലായിപ്പോയിരുന്നു. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ ഐഒസിയുടെ ആകെ ലാഭം 21,346 കോടി രൂപയായിരുന്നു. ഒഎന്‍ജിസിയുടേത് 19,945 കോടിയും.