Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരെ വിവിധ ആശ്വാസ പദ്ധതികളുമായി എസ്ബിഐ ഫൗണ്ടേഷന്‍

ഇക്കോ ഇന്ത്യ, ആരോഗ്യമന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ 50,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പ്രോജക്ട് ഇക്കോ ഇന്ത്യ പദ്ധതിക്കും എസ്ബിഐ ഫൗണ്ടേഷന്‍ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.
 
SBI Foundation announces measures to fight covid -19
Author
Thiruvananthapuram, First Published May 5, 2020, 10:56 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ വിഭാ​ഗമായ എസ്ബിഐ ഫൗണ്ടേഷന്‍ കൊവിഡിനെതിരേ വിവിധ ആശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ 30 കോടി രൂപ നീക്കിവച്ചു.
 
ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തല്‍, ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുക, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി സഹകരിച്ച് കൊവിഡുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയ്ക്ക് സഹായം നല്‍കുവാനാണ് ഫൗണ്ടേഷന്‍  ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി 'ആരോഗ്യം' എന്ന വിഷയത്തില്‍ പ്രത്യേക പദ്ധതി തയാറാക്കും. വെന്റിലേറ്റര്‍, പിപിഇ തുടങ്ങിയവ  പ്രധാനപ്പെട്ട ആശുപത്രികളിലേക്ക് വിതരണം ചെയ്യും. രാജ്യത്തെ നാലു കേന്ദ്രങ്ങളില്‍ പ്രതിദിനം 10,000 ഭക്ഷണപ്പൊതികള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
 
ഇക്കോ ഇന്ത്യ, ആരോഗ്യമന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ 50,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പ്രോജക്ട് ഇക്കോ ഇന്ത്യ പദ്ധതിക്കും എസ്ബിഐ ഫൗണ്ടേഷന്‍ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios