Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ എടിഎം തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയുടെ പണം കവര്‍ന്നു

another online atm robbery in kozhikode
Author
First Published May 22, 2017, 4:47 PM IST

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയുടെ  ബേങ്ക് അക്കൗണ്ടില്‍ നിന്നും ഓണ്‍ ലൈന്‍ തട്ടിപ്പു സംഘം പണം തട്ടിയെടുത്തു. ബോംബെയില്‍ നെഴ്സായ പാലക്കല്‍ സോണിയക്കാണ് 25000 രൂപ നഷ്ടപ്പെട്ടത്. ദില്ലി ദ്വാരകയില്‍ നെഴ്സായ കോടഞ്ചേരി പാലക്കല്‍ ചുള്ളികുളങ്ങര വിനോദിന്റെ ഭാര്യ സോണിയയുടെ ബേങ്ക് അക്കൗണ്ടില്‍ നിന്നാണ് 25000 രൂപ തട്ടിയെടുത്തത്.

യെസ് ബേങ്കിന്റെ ഡല്‍ഹി ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ വന്ന പണമാണ് നഷ്ടപ്പെട്ടത്. ആദ്യം എയര്‍ടെല്‍ പെയ്മെന്റ് ബേങ്ക് എന്ന പേരില്‍ 19999 രൂപയും പിന്നീട് ഐഡിയ മണി എന്നപേരില്‍ 5000 രൂപയും അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെട്ടു. എടിഎം കാര്‍ഡിന്റെ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ രണ്ട് മാസം മുമ്പ് ഫോണ്‍ വന്നിരുന്നു.

എടിഎം കാര്‍ഡിന്റെ പിന്‍വശത്തുള്ള മൂന്നക്ക നമ്പര്‍ വിളിച്ചവര്‍ ആവശ്യപ്പെടുകയും. തുടര്‍ന്ന് ഒടിപി നന്പര്‍  ഇവര്‍ കൈമാറുകയും ചെയ്തു. എടിഎം വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതിന്ന് പിന്നലെന്നാണ് സംശയം. ബേങ്കുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് സോണിയ പറഞ്ഞു.  പിന്നീട് ഇവര്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി. 

ബാങ്ക് അക്കൗണ്ട് ഡല്‍ഹി ബ്രാഞ്ചിലായതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നാണ് പോലീസ് അറിയിച്ചത്. ഭര്‍ത്താവിന് കിഡ്നി രോഗം ബാധിച്ചതിനാല്‍ ജോലി ഒഴിവാക്കി ഇപ്പോള്‍  നാട്ടിലെത്തിത്തിയിരിക്കുകയാണ് ഇവര്‍. ഗൃഹനാഥന്റെ ചികിത്സക്കുപോലും നാട്ടുകാരുടെ സഹായം തേടുന്നതിനിടെയാണ് അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന പണം കൂടെ  നഷ്ടപ്പെട്ടത്.

Follow Us:
Download App:
  • android
  • ios