Asianet News MalayalamAsianet News Malayalam

ചുരമിടിഞ്ഞു; അട്ടപ്പാടിയും ഒറ്റപ്പെടുന്നു

  • ഈ  പ്രദേശത്തെ കനത്ത മഴയാണ് ചുരമിടിച്ചിലിന് കാരണമായത്. പാലക്കാടും അട്ടപ്പാടിയും തമ്മിലുള്ള ബന്ധം ഏതാണ്ട് വിച്ഛേദിക്കപ്പെട്ടു.
attapadi in trouble after heavy rain
Author
Attappadi, First Published Aug 16, 2018, 1:06 AM IST

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ചുരമിടഞ്ഞതോടെ ഇതിനലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു. ഈ  പ്രദേശത്തെ കനത്ത മഴയാണ് ചുരമിടിച്ചിലിന് കാരണമായത്. പാലക്കാടും അട്ടപ്പാടിയും തമ്മിലുള്ള ബന്ധം ഏതാണ്ട് വിച്ഛേദിക്കപ്പെട്ടു.

ഇനി കൊയമ്പത്തൂര്‍ വഴി മാത്രമേ അട്ടപ്പാടിയിലേക്കുള്ള യാത്ര സാധ്യമാവൂ. അതേസമയം, കുതിരാനില്‍ നേരിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു. ഈ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 

പാലക്കാട്- തൃശൂര്‍ പാതയില്‍ ഗതാഗത കുരുക്ക് വന്‍തോതില്‍ തന്നെ അനുഭവപ്പെടുന്നു. ഒറ്റപ്പാലം വഴി ബസുകളും മറ്റു വലിയ വാഹനങ്ങും വഴി തിരിച്ചുവിടുകയാണ്.
 

Follow Us:
Download App:
  • android
  • ios