Asianet News MalayalamAsianet News Malayalam

പ്രളയകെടുതിയില്‍ പെട്ട നാഗാലാന്‍ഡിന് കേരളത്തിന്‍റെ ഐക്യദാര്‍ഡ്യം; മുഖ്യമന്ത്രി പിണറായി

പ്രളയത്തിന്റെ ദുരിതം പേറുന്ന നാഗാലാൻഡുകാർക്കൊപ്പം കേരള ജനത അണിനിരക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അമേരിക്കയിൽ ചികിത്സയ്ക്കു പോയ പിണറായി ഫേസ്ബുക്കിലൂടെയാണ് ആഹ്വാനം നൽകിയിരിക്കുന്നത്

cm pinarayi vijayan on nagaland flood
Author
Thiruvananthapuram, First Published Sep 5, 2018, 2:55 PM IST

തിരുവനന്തപുരം: കഴിഞ്ഞ മാസമാണ് കേരളം ചരിത്രത്തിലെ ഏറ്റവും ഭീതിതമായ പ്രളയത്തെ നേരിട്ടത്. മഹാപ്രളയത്തിൽ കേരളത്തിന് കൈത്താങ്ങുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും അണിനിരന്നിരുന്നു. നാഗാലാൻഡും കേരളത്തിന് സഹായഹസ്തം നീട്ടിയവരാണ്.

ഇപ്പോഴിതാ നാഗാലാൻഡ് പ്രളയ കെടുതിയിൽ പെട്ടിരിക്കുകയാണ്. പ്രളയത്തിന്റെ ദുരിതം പേറുന്ന നാഗാലാൻഡുകാർക്കൊപ്പം കേരള ജനത അണിനിരക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അമേരിക്കയിൽ ചികിത്സയ്ക്കു പോയ പിണറായി ഫേസ്ബുക്കിലൂടെയാണ് ആഹ്വാനം നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ

ഒരു പ്രളയക്കെടുതിയുടെ ദുരിതപര്‍വ്വം താണ്ടുന്നവരാണ് നമ്മള്‍. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നു. ആപത്ത്കാലത്ത് നമുക്കരികിലേക്ക് ഓടിയെത്തിയവരാണ് നാഗാലാന്റുകാര്‍. നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി എന്നെ കണ്ട് കേരളജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്നേഹം നമ്മുടെ മനസില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാം.. ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതക്കൊപ്പം നില്‍ക്കാം, കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം

Follow Us:
Download App:
  • android
  • ios