വ്യാഴാഴ്ച, നിർമ്മാതാക്കൾ നാദിയാദ്‌വാല ഗ്രാന്‍റ്സണ്‍സ് സൽമാനൊപ്പം ചിത്രത്തിൽ രശ്മിക മന്ദാന നായികയാകും എന്ന് പ്രഖ്യാപിച്ചു.

മുംബൈ: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ് സല്‍മാന്‍ ഖാന്‍ നായകമായി എത്തുന്ന സിക്കന്ദര്‍. സൽമാൻ ഖാനും സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലാണ് ഈ പ്രഖ്യാപനം ശ്രദ്ധേയമായത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം മുംബൈയില്‍ ആരംഭിച്ചുവെന്നാണ് വിവരം. അടുത്ത വര്‍ഷം ഈദിനാണ് ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

വ്യാഴാഴ്ച, നിർമ്മാതാക്കൾ നാദിയാദ്‌വാല ഗ്രാന്‍റ്സണ്‍സ് സൽമാനൊപ്പം ചിത്രത്തിൽ രശ്മിക മന്ദാന നായികയാകും എന്ന് പ്രഖ്യാപിച്ചു. "സിക്കന്ദറിൽ സൽമാൻ ഖാനൊ അഭിനയിക്കുന്ന രശ്മിക മന്ദാനയെ പ്രൊജക്ടിലേക്ക് സ്വാഗതം ചെയ്യുന്നു. 2025 ലെ ഈദ് ദിനത്തിൽ അവരുടെ ഓൺ-സ്‌ക്രീൻ മാജിക് കാണാം" എന്നാണ് നിര്‍മ്മാതാക്കള്‍ പോസ്റ്റ് ചെയ്തത്. 

അതേസമയം തന്നെ രശ്മിക മന്ദാന വ്യാഴാഴ്ച രാവിലെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഇത് ഷെയര്‍ ചെയ്തിരുന്നു. വളരെക്കാലമായി എന്‍റെ പുതിയ ചിത്രത്തിന്‍റെ അപ്ഡേറ്റ് കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത ഞാന്‍ സിക്കന്ദറിന്‍റെ ഭാഗമാകുന്നു എന്നാണ് സ്റ്റോറിയില്‍ രശ്മിക പറഞ്ഞത്. 

എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയെ ട്രോളുകളാണ് എത്തിയത്. അടുത്തകാലത്തായി ബോളിവുഡിന്‍റെ പതിവ് രീതികള്‍ ശക്തമായി തന്നെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. 28 വയസുകാരിയായ രശ്മിക 58 വയസുകാരനായ സല്‍മാനും 28 കാരിയായ രശ്മികയും ജോഡിയായി അഭിനയിക്കുന്നതിലെ കാര്യമാണ് പലരും ചൂണ്ടികാണിക്കുന്നത്.

View post on Instagram

അടുത്തിടെ അക്ഷയ് കുമാറിന്‍റെ ബഢേ മിയാന്‍ ഛോട്ടെ മിയാനിലെ മടി മാനുഷി ചില്ലറുമായുള്ള കോംബോ ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സല്‍മാന്‍റെ പുതിയ നായിക തിരഞ്ഞെടുപ്പ് ട്രോളാകുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയില്‍ രശ്മിക അതിഥിയായി എത്തിയിരുന്നു. അന്ന് ഇരുവരും സാമി എന്ന പുഷ്പയിലെ ഗാനത്തിന് ഡാന്‍സ് കളിച്ചിരുന്നു. പുഷ്പ 2 ആണ് രശ്മികയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. പക്ഷെ രശ്മിക സല്‍മാന്‍ ട്രോളുകള്‍ എക്സില്‍ അടക്കം നിറയുന്നുണ്ട്. 

ഡാബ്സിയുടെ ശബ്ദത്തില്‍ 'മന്ദാകിനി'യിലെ 'വട്ടെപ്പം' ഗാനം പുറത്തിറങ്ങി !

ഒന്നിലധികം റിലേഷനുകള്‍ ഉണ്ടായിരുന്നു, കാലഘട്ടത്തിൽ നമുക്ക് യോജിച്ചതിനാല്‍ സംഭവിച്ചു പോയതെന്ന് ഋതു മന്ത്ര