തിരുവനന്തപുരം: സംസ്ഥാനത്തിനെതിരെ ചില വര്‍ഗീയ സംഘടനകൾ നടത്തുന്ന പ്രചാപരണങ്ങൾ അപലപനീയമാണ്. നോട്ട് നിരോധവും ജിഎസ്ടിയും സാമ്പത്തികപ്രതിസന്ധിക്ക് ഇടയാക്കിയെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ ഗവര്‍ണര്‍ പറഞ്ഞു. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെയ്യാനാവുന്നതെല്ലാം ചെയ്തെന്ന് ഗവർണ‍ർ. ദുരന്തത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഗവർണ‍ർ സൂചിപ്പിച്ചു.