സംസ്ഥാനത്തെ ബാങ്കുകളിൽ മടക്കി നൽകിയ അസാധു നോട്ടുകൾ എങ്ങോട്ട് പോകുന്നുവെന്നറിഞ്ഞാൽ അതിന്‍റെ കാരണമറിയാം. കേരളത്തില്‍ നിന്ന് സമാഹരിക്കുന്ന നിരോധിച്ച ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് കണ്ണൂർ വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനിക്കാണ് നല്‍കുന്നത്. പ്ലൈവുഡ് നിര്‍മാണത്തിന്.

റിസർവ് ബാങ്കിന്‍റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്ന് തിരിച്ചെടുത്ത അസാധുനോട്ടുകൾ ടൺ കണക്കിനാണ് ഇങ്ങോട്ടേക്കെത്തുന്നത്. ബാങ്കിലും പോസ്റ്റോഫീസിലുമെല്ലാം മണിക്കൂറുകൾ വരി നിന്ന് നമ്മൾ മടക്കിക്കൊടുത്ത അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകൾ സെക്കന്‍റുകൾ കൊണ്ട് അരഞ്ഞില്ലാതാവുകയാണ് ഇവിടെ. 

പല യന്ത്രങ്ങളിൽ മരക്കഷ്ണങ്ങൾക്കൊപ്പം കയറിയിറങ്ങി ഹാർഡ് ബോർഡും സോഫ്റ്റ് ബോർഡുമായി മാറും. റൈറ്റിങ് പാഡുകളും ഫ്രെയിമുകളുമായി പുറത്തിറങ്ങും. 09.22 23-11-16കത്തിക്കുന്നതിന് പകരം അസാധു നോട്ടുകൾ വിൽക്കാൻ റിസർവ് ബാങ്ക് തീരുമാനിക്കുകയായിരുന്നു. നോട്ടുകൾ റദ്ദാക്കിയ നവംബർ എട്ടിന് മുമ്പേതന്നെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന് കരാർ ലഭിച്ചിരുന്നുവെന്നാണ് എംഡി മായിന്‍ മുഹമ്മദ് പറയുന്നത്.