തമിഴകത്തിന്റെ അമ്മ ജയലളിത വിടവാങ്ങിയിരിക്കുന്നു. എംജിആറിന്റെ നിഴലായി 1982ൽ രാഷ്ട്രീയത്തിലെത്തിയ ജയലളിത തമിഴ്ജനതയുടെ അമ്മയായി മാറിയ ചരിത്രം വിസ്മയവും കൗതുകവും ഒരുപോലെ നിറഞ്ഞതാണ്. ഇന്ത്യൻ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത ചരിത്രമാണ് അത്.  ജയലളിതയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഫീച്ചറുകളും വായിക്കാന്‍ വലതുഭാഗത്തെ ടൈംലൈനില്‍ ക്ലിക്ക് ചെയ്യുക.

അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. ഞായറാഴ്ച വൈകിട്ടാണ് ജയലളിതക്ക് ഹൃദയസ്തംഭനം ഉണ്ടായത് . അതിനുശേഷം നില അതീവ ഗുരുതരമായിരുന്നു . പനിയെ തുടർന്ന് സെപ്തംബർ 22നാണ് ജയലളിതയെ ആദ്യം ആശുപത്രിയിലാക്കിയത്.