ദില്ലി: ജെഇഇ മെയിന്‍ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  jeemain.nta.nic.in എന്ന വെബ്സൈറ്റിലൂടെ ഫലമറിയാം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യുടെ റിപ്പോര്‍ട്ട് പ്രകാരം 8,69,010 പേരാണ് 2020 ജനുവരി 7മുതല്‍ 9 വരെ നടന്ന പരീക്ഷയില്‍ പങ്കെടുത്തത്. രാജ്യത്തെ 570 കേന്ദ്രങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലൂടെ  ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടത്തിയത്.  വെള്ളിയാഴ്ച വൈകുന്നേരമാണ് ഫലം പ്രസിദ്ധീകരിച്ചത്.

6.04 ലക്ഷം ആണ്‍കുട്ടികളും 2.64 ലക്ഷം പെണ്‍കുട്ടികളും മൂന്ന് ട്രാന്‍സ് വിദ്യാര്‍ത്ഥകളുമാണ് പരീക്ഷയെഴുതിയത്. അതേസമയം ജെഇഇ അ‍്വാന്‍സ്ഡ് പരീക്ഷ 2020 മെയ് 17-ന് നടത്തും. പേപ്പര്‍ ഒന്ന് രാവിലെ 9 മണി മുതല്‍ 12 വരെയും പേപ്പര്‍ രണ്ടിന്‍റെ പരീക്ഷ ഉച്ചയ്ക്ക് രണ്ടര മുതല്‍ അഞ്ചര വരെയുമാണ്. ജൂണ്‍ എട്ടിന് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും. 2020 ഏപ്രിലിലെ ജെഇഇ മെയിന്‍ എന്‍ട്രന്‍സ് പരീക്ഷയുടെ രജിസ്ട്രേഷന്‍ നടപടികള്‍ ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് ഏഴ് വരെ നടക്കും.

Read More: 'എന്നെ ഉപദേശിക്കാന്‍ അവര്‍ ആരാണ്'; ഇന്ദിര ജെയ്സിംഗിനെതിരെ പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ