കാലിയ ഉപഭോക്താക്കളുടെ മക്കളായിരിക്കും ഈ സ്കോളർഷിപ്പിന് അർഹർ. സർക്കാർ അംഗീകൃത കോളേജുകളിലോ സ്കൂളുകളിലോ മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുമായിരിക്കണം.
ഒറീസ: കർഷകരുടെ മക്കൾക്ക് കാലിയ സ്കോളർഷിപ്പ് ഏർപ്പെടുത്തി ഒഡീഷ സർക്കാർ. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് ഈ പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസ മേഖലയിൽ കർഷകരുടെ മക്കൾ അനവധി പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും ഒരു പരിധി വരെ ഇവ പരിഹരിക്കാൻ ഇത്തരം സ്കോളർഷിപ്പുകൾ കൊണ്ട് സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൃഷക് അസിസ്റ്റൻസ് ഫോർ ലിവ് ലിഹുഡ് ആന്റ് ഇൻകം ഓഗ്മെന്റേഷൻ പദ്ധതിയുടെ ചുരുക്കപ്പേരാണ് കാലിയ.
ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പ്രധാനമായും ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. കാലിയ ഉപഭോക്താക്കളുടെ മക്കളായിരിക്കും ഈ സ്കോളർഷിപ്പിന് അർഹർ. സർക്കാർ അംഗീകൃത കോളേജുകളിലോ സ്കൂളുകളിലോ മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുമായിരിക്കണം. കർഷകരുടെ അഭിവൃദ്ധിക്ക് വേണ്ടി ധാരാളം പദ്ധതികളാണ് കാലിയ നടപ്പിലാക്കി വരുന്നത്.
