കൊല്ലം: കൊല്ലം ചവറ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

രാവിലെ 11.15 ഓടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് ചെരിഞ്ഞ് വീഴുകയായിരുന്നു.അന്‍പതിനോടടുത്ത് യാത്രക്കാര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു.

പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.