നിലവിലുള്ള സ്‌പോര്‍ട്‌സ് നിയമങ്ങള്‍ഭേദഗതി വരുത്തുന്നതുവരെ കുവൈറ്റിനെതിരേയുള്ള വിലക്ക് താല്‍ക്കാലികമായി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയോടും മറ്റ് അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഫെഡറേഷനുകളോടും സ്‌പോര്‍ട്‌സിനായുള്ള കുവൈറ്റിലെ പൊതു അതോറിട്ടി അഭ്യര്‍ഥിച്ചിരിക്കുന്നത്.അന്താരാഷ്ട്ര തലത്തില്‍കുവൈറ്റിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുന്നതിന് സര്‍ക്കാരിന്റെ തയാറാവുന്നതിന്റെ ആദ്യപടിയായി രാജ്യത്തെ കായിക നിയമത്തില്‍ദേഭഗതികള്‍വരുത്താനുള്ള നീക്കം. നിയമഭേദഗതി വരുത്തുന്നതുവരെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍പാര്‍ലമെന്റും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

2019 ല്‍നടക്കുന്ന എഎഫ്‌സി ഏഷ്യന്‍കപ്പില്‍പങ്കെടുക്കാന്‍അവസരം ലഭിക്കാല്‍വിലക്കില്‍ താല്‍ക്കാലിക ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട്  സ്‌പോര്‍ട്ട്‌സ്, യുവജനകാര്യ-വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഷേഖ് സല്‍മാന്‍സാബാ സാലെം അല്‍ഹുമുദ് അല്‍സാബാ ഏഷ്യന്‍ഫുട്‌ബോള്‍കോണ്‍ഫെഡറേഷന്‍പ്രസിഡന്റ് ഷേഖ് സല്‍മാന്‍ബിന്‍ഇബ്രാഹിം അല്‍ഖാലിഫയ്ക്ക് കത്തയച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലുള്ള മത്സരങ്ങളില്‍പങ്കെടുക്കാവുന്ന തരത്തില്‍രാജ്യത്തെ സ്‌പോര്‍ട്‌സ് നിയമങ്ങള്‍ഭേദഗതി ചെയ്യുന്നതിന് കരടു നിയമം തയാറാക്കാന്‍ഒരു സമിതിയെ ഡിസംബര്‍27 നു ചേരുന്ന പ്രത്യേക പാര്‍ലമെന്ററി യോഗം തെരഞ്ഞെടുക്കും. രാജ്യത്തെ കായിക രംഗത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കം ചെയ്യത്തക്കവിധത്തില്‍നിയമഭേദഗതി വരുത്തണമെന്ന് സ്പീക്കര്‍മര്‍സോഖ് അലി അല്‍ഘാനിം നിര്‍ദേശിച്ചിട്ടുണ്ട്.>