കണ്ണൂർ: കണ്ണൂർ കൊളവല്ലൂർ ചേരിക്കലിൽ വൻ ബോംബ് ശേഖരം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 20 നാടൻ ബോംബുകൾ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ബോംബുകൾ. 

പൊലീസിന് നേരെ അക്രമണവും, വീടുകൾക്ക് നേരെ ബോംബേറും നടന്ന മേഖലയാണ് കൊളവല്ലൂർ. ആയുധങ്ങൾക്കായി റെയ്ഡ് തുടരുമെന്ന് പോലീസ് പറഞ്ഞു.