കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഇന്ന് 80.49 രൂപയും ഡീസലിന് 73.70 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് ലിറ്റര്‍ 79.08 രൂപയിലും ഡീസൽ 72.30 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കോഴിക്കോടാകട്ടെ പെട്രോൾ വില 79.43 ഉം ഡീസൽ വില 72.64 ഉം ആണ്. രാജ്യാന്തര വിപണിയിൽ എണ്ണവില വ്യതിയാനമുണ്ടാകുന്നതിന്‍റെ പ്രതിഫലനമായാണ് രാജ്യത്തും പെട്രോൾ ഡീസൽ വില വര്‍ധിക്കുന്നതെന്നാണ് വിശദീകരണം.