വളരെയധികം പോഷകങ്ങളാല്‍ സമൃദ്ധമായ എള്ളുകൃഷി  ഇന്ന് നാമമാത്രമായിതീര്‍ന്നു.

ആലപ്പുഴ: എള്ളുകൃഷി ഓര്‍മ്മയാകുന്നു. ഓണാട്ടുകരയുടെ മണല്‍ പരപ്പില്‍ നിന്നും സമൃദ്ധിയായി വിളവെടുപ്പ് നടത്തിയിരുന്ന എള്ളുകൃഷി ഇന്ന് നാമമാത്രമായി. ചെന്നിത്തല, മാന്നാര്‍ പഞ്ചായത്തുകളില്‍ നിലങ്ങളില്‍ മുമ്പ് എള്ളുകൃഷി ചെയ്തിരുന്ന ഏക്കര്‍ കണക്കിനു വിരുപ്പ് നിലങ്ങള്‍ തരിശായി കിടക്കുകയാണ്. വളരെയധികം പോഷകങ്ങളാല്‍ സമൃദ്ധമായ എള്ളുകൃഷി ഇന്ന് നാമമാത്രമായിതീര്‍ന്നു.

നിലം നിരപ്പാക്കി എള്ളുവിത്തുകള്‍ വിതക്കുന്നത് ഡിസംബര്‍ അവസനത്തോടുകൂടിയാണ്. നിലം നന്നായി ഉഴുത് കട്ട ഉടച്ച് നിലം നിരപ്പാക്കി എള്ളുവിത്തുകള്‍ വിതക്കുന്നത്. തുടര്‍ന്ന് മരത്തടികൊണ്ട് എള്ളുവിത്തുകള്‍ മണ്ണില്‍ പുതപ്പിച്ച് കഴിഞ്ഞാല്‍ മണ്ണുവെള്ളത്തിന്‍റെ നനവുകാണ്ട് കിളിക്കും. 23 ആഴ്ച കൊണ്ട് ഇടകള്‍ ഇളക്കി കിളച്ച് കളകള്‍ നീക്കി കഴിഞ്ഞാല്‍ വളരെ ആരോഗ്യത്തോടെ എളള് ചടികള്‍ വളരുകയും ചെനപ്പുകള്‍ പൊട്ടി വരുകയും ചെയ്യും. ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ മഞ്ഞുവെള്ളം തോരുന്നതിനു മുമ്പായി മണ്ണുവാരി ചിതറുന്നതാണ് വളപ്രയോഗം. ഏകദേശം രണ്ടുമാസം ആകുമ്പോേഴക്കും എള്ളു പൂക്കുവാന്‍ തുടങ്ങും.

പൂക്കള്‍ അടങ്ങി കത്തിക്ക ആയാല്‍ 20-25 ദിവസംകൊണ്ട് വിളെവടുപ്പിനു പാകമാകും. കൂലിചെലവ് കുറഞ്ഞ കൃഷി ആയതിനാല്‍ എള്ളു കൃഷി എക്കാലവും ലാഭകരമായിരുന്നു. പോഷകങ്ങളാല്‍ സമൃദ്ധമായ എള്ള് എണ്ണയാക്കി എണ്ണ കാച്ചി തേച്ചുകുളിക്കുന്ന പാരമ്പര്യം മലയാളികളില്‍ പതിവായിരുന്നു.

കൂടാെത കര്‍ക്കിടമാസത്തെ ഔഷധേസവ എന്ന നിലയില്‍ എണ്ണ സേവിക്കുന്ന പതിവും ഉണ്ടായിരുന്നു. നാട്ടിന്‍ പുറങ്ങളില്‍ വീടുകളില്‍ എെള്ളണ്ണ ധാരാളമായി ഉപേയാഗിക്കുമായിരുന്നു. ഇന്ന് എളെളണ്ണ വടക്കന്‍ കേരളേത്തയും തമിഴ്‌നാട് മുതലായ സംസ്ഥാനങ്ങെളയുമാണ് ആശ്രയിക്കുന്നത്. ഈ രീതിക്ക് മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.