കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി തീരുമാനിച്ചതിലും ഒരു വര്‍ഷം നേരത്തെ പൂര്‍ത്തിയാക്കുമെന്ന്  മുഖ്യമന്ത്രി. സ്മാര്‍ട്ട്സിറ്റിയുടെ സംരംഭകരായ ദുബായ് ഹോള്‍ഡിംഗ്സ് കേരളത്തിലെ ടൂറിസം, ആയുര്‍വേദ മേഖലകളില്‍ മുതല്‍ മുടക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും പിണറായി വിജയന്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി സ്മാര്‍ട്ട്സിറ്റി 2021ല്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്മാര്‍ട്ട്സിറ്റിയുടെ സംരംഭകരായ ദുബായ് ഹോള്‍ഡിംഗ്സ് കേരളത്തിലെ വിവിധ പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധത അറിയിച്ചതായും അദ്ദേഹം ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.