ദില്ലി: വലിയ നഷ്ടത്തിലാണെങ്കിൽ കെ എസ് ആർ ടി സി അടച്ചുപൂട്ടിക്കൂടേ എന്ന് സുപ്രീംകോടതി. താൽകാലിക ജീവനക്കാരുടെ പെൻഷൻ സംബ്ധിച്ച കേസിലാണ് കോടതി പരാമർശം. താൽകാലിക ജീവനക്കാർക്ക് സേവന കാലാവധി കണക്കാക്കി പെൻഷൻ നൽകണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ എസ് ആർ ടി സിയാണ് സുപ്രീംകോടതിയിൽ എത്തിയത്. 

നിലവിൽ 4000 കോടിയിലധികം നഷ്ടമാണെന്ന് കെ എസ് ആർടിസിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. താൽകാലിക ജീവനക്കാർക്ക് കൂടി പെൻഷൻ നൽകേണ്ടിവന്നാൽ പ്രതിമാസം 400 കോടി രൂപയുടെ അധിക ബാധ്യത വരും. ഇത് താങ്ങാനാവില്ലെന്ന് കെ എസ് ആർടിസി ലോടതിയെ അറിയിച്ചപ്പോഴാണ് എങ്കിൽ അടച്ചുപൂട്ടിക്കൂടേ എന്ന കോടതിയുടെ ചോദ്യം. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.