തിരുവനന്തപുരം:തലസ്ഥാനത്തെ കണ്ണായ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ഭൂമി കയ്യേറ്റം ശ്രദ്ധയിൽ പെടുത്തിയ  കൊടികുത്തി കയ്യേറ്റം എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ശ്രദ്ധയിൽ പെട്ടെന്നും കര്‍ശന നടപടി എടുക്കുമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. കയ്യേറ്റം അത് ഏത് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിൽ നടന്നാലും കയ്യേറ്റഭൂമി തിരിച്ച് പിടിക്കാൻ റവന്യു വകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ മുഴുവൻ ഭൂമി കയ്യേറ്റവും പരിശോധിക്കാനും നടപടി എടുക്കാനും ജോയിന്‍റ്  ലാന്‍റ്   റവന്യു കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം തലസ്ഥാനത്തെ കയ്യേറ്റങ്ങളും പരിശോധിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു.  
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ  2537 കയ്യേറ്റം കണ്ടെത്തിയിട്ടുണ്ട്. ഭൂമി തിരിച്ച് പിടിക്കാനുള്ള പരിശ്രമങ്ങളും മുന്നോട്ട് പോകുകയാണ്. പലപ്പോഴും തടസമാകുന്നത് നിയമ നടപടികളിലെ മെല്ലെപ്പോക്ക് ആണെന്നും റവന്യു മന്ത്രി വിശദീകരിച്ചു. 

Read also: തലസ്ഥാനത്തെ കണ്ണായ ഇടങ്ങളിൽ പാർട്ടി ഓഫീസുകളുടെ 'കൊടി കുത്തി കയ്യേറ്റം'

Read also: കൊടികുത്തി കയ്യേറ്റം; ഉത്തരവുകള്‍ കാറ്റില്‍ പറത്തി സിപിഎം, കയ്യേറിയ ഭൂമിയില്‍ വായനാശാല നിര്‍മാണം

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.