Asianet News MalayalamAsianet News Malayalam

ക്രിമിനലുകളെ തിരഞ്ഞ് കോണ്‍ഗ്രസ് ഓഫീസിലേക്ക് പൊലീസ് വന്നാല്‍ ‍ഞങ്ങള്‍ സ്വാഗതം ചെയ്യും; ബിന്ദു കൃഷ്ണ

"ഞാനും ഒരു പാർട്ടി ഓഫീസ് നയിച്ചു കൊണ്ട് പോകുന്നു വ്യക്തിയാണ് എന്‍റെ ഓഫീസിലേക്ക് പൊലീസ് കടന്നു വന്നാൽ സ്വാഗതം ചെയ്യും": ബിന്ദു കൃഷ്ണ

will welcome police to office if they come in search of criminals
Author
Trivandrum, First Published Jan 30, 2019, 9:46 PM IST

തിരുവന്തപുരം: ഞങ്ങളുടെ പാർട്ടി ഓഫീസിൽ ക്രിമിനലുകൾ ഒളിച്ചിരിക്കുന്നു എന്ന് വിവരം കിട്ടി പൊലീസ് വരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. ചൈത്ര തെരേസ ജോണിനെതിരായ സർക്കാർ നീക്കത്തെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിലായിരുന്നു ബിന്ദു കൃ‍ഷ്ണയുടെ പ്രതികരണം. 

താനും ഒരു പാർട്ടി ഓഫീസ് നയിച്ചു കൊണ്ട് പോകുന്നു വ്യക്തിയാണ് എന്‍റെ ഓഫീസിലേക്ക് പൊലീസ് കടന്നു വന്നാൽ സ്വാഗതം ചെയ്യുമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. നിയമം അനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ് പൊലീസ് ഉദ്യോഗസ്ഥരെന്നും പാർട്ടി ഓഫീസുകൾ പൊലീസിന് കയറാൻ പറ്റാത്ത സ്ഥലമാണെന്ന് എവിടെയും എഴുതി വച്ചിട്ടില്ലെന്നും പറഞ്ഞ ബിന്ദു കൃഷ്ണ ചൈത്ര തെരേസ ജോൺ വനിതാ ഓഫീസറായതാണ് സിപിഎമ്മിന്‍റെ പ്രശ്നമെന്നും ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios