കൊച്ചി: പ്രവാസികളുമായി 19  വിമാനങ്ങൾ ഇന്നലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 3,910  പ്രവാസികളാണ് നാട്ടിലെത്തിയത്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനവും മാൾട്ടയിൽ നിന്നുള്ള എയർ മാൾട്ട വിമാനവും കൊച്ചിയിലെത്തി. അമേരിക്കയിൽ  നിന്നുള്ള രണ്ട് വിമാനങ്ങളുൾപ്പെടെ പ്രവാസികളുമായി 14 വിമാനങ്ങൾ ഇന്നെത്തും.