Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ പുതിയ സിവിൽ ഐഡി സംബന്ധിച്ച് വ്യാജപ്രചാരണമെന്ന് അധികൃതര്‍

സോഷ്യൽ മീഡിയയിൽ വ്യാജ വർത്ത പ്രചരിച്ചതോടെയാണ്  പാസി  വിശദീകരണവുമായി രംഗത്തെത്തിയത്. . ഇഖാമ സ്റ്റിക്കർ സമ്പ്രദായം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുൻപ് ഇഖാമ  പുതുക്കിയവർക്കു   ഇഖാമ സ്റ്റിക്കർ ഉള്ള പാസ്പോർട്ട് ഉപയോഗിച്ച് തന്നെ വിദേശ യാത്രകൾ നടത്താവുന്നതാണ്

civil id to be proof of residency after iqama sticker scrapped
Author
Kuwait City, First Published Jan 10, 2020, 12:12 AM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ പാസ്പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം  നിഷേധിച്ച് അധികൃതർ.  പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്. പാസ്പോർട്ടിൽ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച പാസ്സ്‌പോർട്ട് കൈവശമുള്ളവർക്കു  യാത്ര ചെയ്യുന്നതിന്  സിവിൽ ഐഡി നിർബന്ധമില്ലെന്നും  പാസി അധികൃതർ വ്യക്തമാക്കി . 

സോഷ്യൽ മീഡിയയിൽ വ്യാജ വർത്ത പ്രചരിച്ചതോടെയാണ്  പാസി  വിശദീകരണവുമായി രംഗത്തെത്തിയത്. . ഇഖാമ സ്റ്റിക്കർ സമ്പ്രദായം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുൻപ് ഇഖാമ  പുതുക്കിയവർക്കു   ഇഖാമ സ്റ്റിക്കർ ഉള്ള പാസ്പോർട്ട് ഉപയോഗിച്ച് തന്നെ വിദേശ യാത്രകൾ നടത്താവുന്നതാണ്. എന്നാൽ സ്റ്റിക്കർ പതിക്കാതെ ഇഖാമ രേഖകൾ സിവിൽ ഐഡിയുമായി ബന്ധിപ്പിച്ചവർക്കു എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ സിവിൽ ഐഡി നിര്ബന്ധമാണ്. 

2019 മാർച്ച് പത്ത്  മുതലാണ് ഇഖാമ സ്റ്റിക്കർ സമ്പ്രദായം കുവൈത്ത്  താമസകാര്യമന്ത്രാലയം എടുത്തു മാറ്റിയത്.  മുഴുവൻ ഇഖാമ വിവരങ്ങളും  സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന സംവിധാനമാണ്  പകരം  നടപ്പാക്കിയത്. എമിഗ്രെഷൻ നടപടികൾക്ക് സിവിൽ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തിൽ ചെറിയ രീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും  അധികൃതർ നടത്തിയ ബോധവക്കരണം  ഫലം ചെയ്തു. 

പുതിയ സംവിധാനവുമായി വിദേശികൾ  പൊരുത്തപ്പെട്ടതായാണ്  ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തൽ .  പുതുതായി സിവിൽ ഐഡിക്ക് അപേക്ഷിക്കുന്നവർ മുപ്പത് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios