Asianet News MalayalamAsianet News Malayalam

പ്രവാസി ഡ്രൈവറുടെ സത്യസന്ധതയ്ക്ക് ദുബായ് പൊലീസിന്റെ ആദരം

ബസില്‍ യാത്രക്കാരിലൊരാള്‍ മറന്നുവെച്ച 20,000 ദിര്‍ഹം (3.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അഭിഷേകിനാണ് ലഭിച്ചത്. അദ്ദേഹം പണം നാഇഫ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

dubai police honours expat driver for handing over money forgotten in bus
Author
Dubai - United Arab Emirates, First Published Dec 14, 2019, 3:51 PM IST

ദുബായ്: പ്രവാസിയായ ബസ് ഡ്രൈവറുടെ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനവുമായി ദുബായ് പൊലീസ്. ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റി ബസ് ഡ്രൈവറായ അഭിഷേക് നാഥ് ഗോപിനാഥനാണ് പൊലീസ് പ്രശംസാപത്രം നല്‍കി ആദരിച്ചത്.

ബസില്‍ യാത്രക്കാരിലൊരാള്‍ മറന്നുവെച്ച 20,000 ദിര്‍ഹം (3.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അഭിഷേകിനാണ് ലഭിച്ചത്. അദ്ദേഹം പണം നാഇഫ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇത്തരം വ്യക്തികളാണ് സമൂഹത്തിന് മാതൃകയാവേണ്ടതെന്ന് നാഇഫ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് നൂര്‍ പറഞ്ഞു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി എപ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ദുബായ് പൊലീസ് ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios