Asianet News MalayalamAsianet News Malayalam

കൊവിഡ് 19; പ്രവാസി ഇന്ത്യക്കാര്‍ കനത്ത ജാഗ്രത പുലർത്തണമെന്ന് കോൺസുൽ ജനറൽ

ലേബർ ക്യാമ്പിൽ ഒരേ മുറിയിൽ കഴിയുന്നവർ സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി മറ്റ് മുറികളിലും സ്ഥലങ്ങളിലും പോകാതിരിക്കാൻ ശ്രദ്ധിക്കണം. സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നത് വലിയ പിഴയും ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് എന്ന് പ്രവാസികൾ മനസിലാക്കണം.

expatriate indian community should take extra care to prevent covid 19 says indian consul general vipul
Author
Dubai - United Arab Emirates, First Published Mar 24, 2020, 6:30 PM IST

ദുബായ്: കോവിഡ് 19 പടരാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ സമൂഹം കനത്ത ജാഗ്രത പുലർത്തണമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ആവശ്യപ്പെട്ടു. യുഎഇ അധികൃതർ നൽകുന്ന നിർദേശം പാലിച്ച് പരമാവധി താമസയിടങ്ങളിൽ തന്നെ തുടരാൻ പ്രവാസികൾ ശ്രദ്ധിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. 

ലേബർ ക്യാമ്പിൽ ഒരേ മുറിയിൽ കഴിയുന്നവർ സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി മറ്റ് മുറികളിലും സ്ഥലങ്ങളിലും പോകാതിരിക്കാൻ ശ്രദ്ധിക്കണം. സുരക്ഷാ നിർദേശങ്ങൾ ലംഘിക്കുന്നത് വലിയ പിഴയും ശിക്ഷയും ലഭിക്കുന്ന കുറ്റമാണ് എന്ന് പ്രവാസികൾ മനസിലാക്കണം. ഇന്നലെ വരെ 19 ഇന്ത്യക്കാർക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ രോഗവിമുക്തി നേടിയിട്ടുണ്ട്.  

ആരോഗ്യസേവനങ്ങൾ ആവശ്യമുള്ളവർക്ക് സഹായത്തിനായി ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറുകൾക്ക് പുറമെ കോൺസുലേറ്റിന്റെ ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാം. കോൺസുലേറ്റിന്റെ വിസ, പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാണെങ്കിലും അത്യാവശ്യഘട്ടത്തിൽ മാത്രം അവ ഉപയോഗപ്പെടുത്താൻ ഇപ്പോൾ ശ്രദ്ധിക്കണം. രോഗബാധ സംശയിക്കുന്നവർക്ക് സാമൂഹിക സംഘടനകൾ വഴിയും സാമൂഹികപ്രവർത്തകർ വഴിയും കോൺസുലേറ്റിനെ ബന്ധപ്പെടാം. നസീർ വാടാനപ്പള്ളിയെ പോലുള്ള സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർക്ക് അടിയന്തര പരിശോധനയും സഹായവുമെത്തിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. പക്ഷെ, സാമൂഹിക പ്രവർത്തരും സുരക്ഷാ മുൻകരുതലുകളെടുത്ത് മാത്രമേ ഈ രംഗത്ത് പ്രവർത്തിക്കാവൂ എന്നും കോൺസുൽ ജനറൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios