റിയാദ്: മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. മലപ്പുറം കിഴിശ്ശേരി നീരുട്ടിക്കല്‍ സ്വദേശി മണ്ണില്‍ തൊടി ഹനീഫ (47) റിയാദിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: ഹാജറ. മക്കള്‍: ആശിഖ് (അബൂദാബി), ആഷിമ, ആസിഫ്, അംന, മെഹറിന്‍. മരുമകന്‍: നജീബ്. അഷ്‌റഫ് സഹോദരാണ്. മൃതദേഹം ഖബറക്കുന്നതിനുള്ള നടപടികള്‍ക്ക് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശിഹാബ് എന്നിവര്‍ രംഗത്തുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക