ഭാവിയെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കി ദുബായ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി
ദുബായിലെ മിഡിൽസെക്സ് സര്‍വകലാശാല (എം.ഡി.എക്സ്) തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി കരുതുന്നത് ഓരോ വിദ്യാര്‍ത്ഥിയെയും 'എംപ്ലോയബള്‍' ആക്കുക എന്നതാണ്. പഠനകാലത്ത് തന്നെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താം, ഏറ്റവും മികച്ച തൊഴിൽ സാധ്യതകളുമായി ബിരുദം പൂര്‍ത്തിയാക്കാം.

പഠിക്കാന്‍ ലോകത്തിന്‍റെ ഏത് കോണിൽ പോകാനും പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ തയാറാണ്. പക്ഷേ, ഒരു കോളേജ് ഡിഗ്രിക്കപ്പുറം ഒരു കരിയര്‍ ആകണം എപ്പോഴും ലക്ഷ്യമിടേണ്ടത്. പഠിക്കാനുള്ള അവസരങ്ങള്‍ കൂടുന്നതിനൊപ്പം തന്നെ തൊഴിൽ മേഖലകളിൽ ഉദ്യോഗാര്‍ത്ഥികളുടെ മത്സരവും കൂടാം. ഇവിടെ മികവ് പുലര്‍ത്താന്‍ ഒന്നേയുള്ളൂ വഴി - തൊഴിൽ വൈദഗ്ധ്യം നേടുക.
പഠിച്ചിറങ്ങി, ജോലിക്കായുള്ള അഭിമുഖങ്ങള്‍ക്ക് തയാറെടുക്കുമ്പോഴായിരിക്കാം കൂടുതൽ പേരും തങ്ങള്‍ക്ക് ഇല്ലാത്ത തൊഴിൽ വൈദഗ്ധ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനും അവസരങ്ങള്‍ നേരത്തെ തിരിച്ചറിയാനും, ഭാവിക്ക് വേണ്ടി ഒരുങ്ങാനും കോളേജ് വിദ്യാഭ്യാസം സഹായിക്കണം.
ദുബായിലെ മിഡിൽസെക്സ് സര്‍വകലാശാല (എം.ഡി.എക്സ്) തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി കരുതുന്നത് ഓരോ വിദ്യാര്‍ത്ഥിയെയും തൊഴിലിന് യോഗ്യരാക്കുക (എംപ്ലോയബള്‍) എന്നതാണ്. സര്‍വകലാശാല കാലത്ത് തന്നെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ഏറ്റവും മികച്ച തൊഴിൽ സാധ്യതകളുമായി ബിരുദം പൂര്‍ത്തിയാക്കാനും എം.ഡി.എക്സ് സഹായിക്കുമെന്ന് എം.ഡി.എക്സ് ദുബായിൽ അക്കാദമിക് പ്രൊഫഷണൽ സര്‍വീസസ്, ക്വാളിറ്റി അഷ്വറൻസ് എന്നിവയുടെ ചുമതലയുള്ള മൊഹമ്മദ് മിരാജ് പറയുന്നു.
വിദ്യാഭ്യാസത്തെക്കുറിച്ച് നേരത്തെ തന്നെ ചിന്തിക്കാനാണ് മൊഹമ്മദ് മിരാജ് നൽകുന്ന ഉപദേശം. “16 വയസ്സിൽ നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളുടെ ഭാവിയെ സ്വാധീനിക്കും.” അദ്ദേഹം പറയുന്നു.
അടുത്തിടെയാണ് എം.ഡി.എക്സ് കിക് സ്റ്റാര്‍ട്ട് (KICK-START) എന്ന പേരിൽ സ്കൂളുകള്‍ക്ക് വേണ്ടി ഒരു നവീന ആശയം തുടങ്ങിയത്. സ്കൂള്‍ കുട്ടികള്‍ക്ക് എം.ഡി.എക്സ് ക്യാംപസിൽ നേരിട്ടു വരാനും സര്‍വകലാശാല ജീവിതം അടുത്തറിയാനും ഈ പ്രോഗ്രാം സഹായിക്കും. സ്കൂളുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ മാസവും എം.ഡി.എക്സ് നടത്തുന്ന ഓപ്പൺ ഡേയ്സിലൂടെ നേരിട്ടും കോഴ്സുകളെക്കുറിച്ച് അറിയാം.
എം.ഡി.എക്സ് ജീവിതം അടുത്തറിയാനുള്ള മറ്റൊരു വഴിയാണ് ഇന്‍റര്‍നാഷണൽ ഫൗണ്ടേഷൻ പ്രോഗ്രാം (IFP). ഒരു വര്‍ഷം നേരത്തെ തന്നെ സര്‍വകലാശാലയിൽ ചേരാനുള്ള അവസരമാണിത്. ഒരു പ്രോഗ്രാം തെരഞ്ഞെടുക്കുന്നതിന് മുൻപ് അത് നൽകുന്ന അവസരങ്ങള്‍ തിരിച്ചറിയാൻ ഏറ്റവും മികച്ച വഴിയാണിത്.
കരിയര്‍ ഗൈഡൻസ്, ജോലി തേടുന്നതിനുള്ള മാർഗ്ഗങ്ങൾ, മോക് ഇന്‍റര്‍വ്യൂകള്‍, ഇന്‍റേൺഷിപ്പിന് അപേക്ഷിക്കാനുള്ള അവസരം, അല്ലെങ്കിൽ ബിരുദാനന്തര ജോലികള്‍ക്കുള്ള അവസരം എന്നിവ എം.ഡി.എക്സിലെ അക്കാദമിക് പ്രൊഫഷണൽ സര്‍വീസസ്, ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിൽ നിന്ന് ലഭിക്കും.
"അക്കാദമിക്സിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റി തൊഴിൽ അവസരങ്ങള്‍ നൽകുന്നുണ്ട്. ഇത് എക്സ്പീരിയൻസ് നേടാന്‍ സഹായിക്കുന്നു. ഈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് മിഡിൽസെക്സിൽ മാര്‍ക്കറ്റിങ് ഇന്‍റേണായി ജോലി ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു" - ബി.എ ഓണേഴ്സ് ബിസിനസ് മാനേജ്മെന്റ് (ഫൈനാൻസ്) രണ്ടാം വർഷം വിദ്യാർത്ഥിയായ മൊഹമ്മദ് ഷഹീദ് പറയുന്നു.
എം.ഡി.എക്സ് ഒരുക്കുന്ന ശില്പശാലകളിൽ പങ്കെടുക്കുന്നതിലൂടെ പഠനത്തോടൊപ്പം തന്നെ ഡിജിറ്റൽ ബ്രാൻഡ് സൃഷ്ടിക്കാനും സ്വന്തം വര്‍ക്കുകള്‍ ക്രിയേറ്റീവ് ആയി പ്രദര്‍ശിപ്പിക്കാനുള്ള പോര്‍ട്ട്ഫോളിയോ ഉണ്ടാക്കാനും വിദ്യാര്‍ത്ഥികൾ പ്രാപ്‍തരാകും.
പ്രവൃത്തി പരിചയമാണ് മറ്റൊരു സവിശേഷത. എം.ഡി.എക്സിൽ മൂന്നിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍റേൺഷിപ്, വളണ്ടിയര്‍ പരിചയം ലഭിക്കുന്നുണ്ട്. കരിയര്‍ ഫെയറുകളും സ്ഥിരമായി നടക്കുന്നു. അവസാനമായി ഇവിടെ നടന്ന കരിയര്‍ ഫെയറിൽ 150 തൊഴിൽദാതാക്കളാണ് പങ്കെടുത്തത്.