ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.

മനാമ: ബഹ്റൈനിൽ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ചങ്ങനാശേരി സ്വദേശിനിയായ ടിന കെൽ‌വിനാണ് (34)ബഹ്‌റൈൻ സൽമാനിയ ആശുപത്രിയിൽ നിര്യാതയായത്.

ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. റോയൽ കോർട്ടിൽ എഞ്ചിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ് ഭർത്താവ്. രണ്ട് ആണ്‍മക്കളുണ്ട്. ഇവര്‍ ബഹ്‌റൈനിൽ സ്‌കൂൾ വിദ്യാർഥികളാണ്.

Read Also - വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി അധികൃതർ

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്‌റൈനിൽ മരിച്ചു 

മനാമ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മരിച്ചു. ബഹ്‌റൈനിലെ പ്രമുഖ പിസ കമ്പനിയായ മാമ ജോസ് പിസ മാനേജിങ് ഡയറക്ടറും പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫാണ് (ബേബി 62) അന്തരിച്ചത്. ഭാര്യ :ലിസി ജോസഫ്, മകൾ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ ഇൻഡിഗോ എയർലൈൻ ). മൃതദേഹം കിങ് ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്