ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആംബുലൻസിൽ സുമേഷി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കന്യാകുമാരി മുളൻകുഴി സ്വദേശി റിയാദിൽ മരിച്ചു. പരേതരായ ചെല്ലപ്പൻ, നെസമ്മ ദമ്പതികളുടെ മകൻ ചെല്ലപ്പൻ സുരേഷ് (44) ആണ് റിയാദ് സുമേഷി ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഉടൻ തന്നെ ആംബുലൻസിൽ സുമേഷി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 വർഷമായി നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. റിയാദിലെ ബത്ഹയിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഭാര്യ: സുനിത. സുബിത, സുബി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി പ്രവർത്തകർ നേതൃത്വം നൽകുന്നു.

Read Also - യുകെയില്‍ 25കാരിയായ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

അബുദാബി: യുഎഇയിലെ അബുദാബിയിൽ മാർച്ച് 31ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം - സഫീനത്ത് ദമ്പതികളുടെ മകൻ ഷെ‌മീലിനെ(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. ജോലി കഴിഞ്ഞ് ഇദ്ദേഹം റൂമിൽ തിരിച്ചെത്തിയിരുന്നില്ല. ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ മൃതദേഹം കഴിഞ്ഞ ദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു. 

നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. അബുദാബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ. പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്