മസ്‍കത്ത്: ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ ഒമാന്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തതെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീബ് വിലായത്തില്‍ പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്ത് ഒമാന്‍ കസ്റ്റംസിലെ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്ക് അസസ്‍മെന്റ് വിഭാഗമാണ് പരിശോധ നടത്തിയത്.