മസ്‍കത്ത്: മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്രാ വിലയത്തിലെ അൽ ക്വറമിൽ റോയൽ ഒമാൻ പോലീസിന്റെ  സേവന കേന്ദ്രം തുറന്നു.  വാഹന രെജിസ്ട്രേഷൻ, സ്വദേശികൾക്കുള്ള തിരിച്ചറിയൽ രേഖകൾ, പാസ്സ്പോർട്ടുകൾ, സ്ഥിരതാമസക്കാർക്കുള്ള കാർഡുകൾ എന്നി സേവനങ്ങൾ ആരംഭിച്ചതായി  റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ അറിയിപ്പിൽ  പറയുന്നു.