സലാല; സലാലയിൽ നിന്നുമുള്ള കെ എംസിസിയുടെ ആദ്യ ചാർട്ടേർഡ് വിമാനം പുറപ്പെട്ടു.182 യാത്രക്കാരാണ് ഇന്ന് കോഴിക്കോട്ടേക്ക് മടങ്ങിയത്. 182 യാത്രക്കാരിൽ 21 പ്രവാസികൾ പൂര്‍ണമായും സൗജന്യമായാണ് കോഴിക്കോട്ടേക്ക് മടങ്ങിയത്.

അതോടൊപ്പം എല്ലാ യാത്രക്കാർക്കും ആവശ്യമായ മെഡിക്കൽ കിറ്റും ആഹാരവും സംഘാടകരായ കെഎംസിസി വിതരണം ചെയ്തിരുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് ദോഫാർ മേഖലയിൽ നാട്ടിലേക്ക് മടങ്ങുവാനായി കാത്തിരിക്കുന്നത്.

ഇതിനകം സലാലയിൽ നിന്നും വന്ദേ ഭാരത് മിഷന്റെ അഞ്ചു വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് പ്രവാസികളുമായി മടങ്ങിയത്. ഇന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ ഗർഭിണികൾക്കും രോഗികൾക്കും ജോലി നഷ്ടപെട്ടവർക്കുമാണ് മുൻഗണന നൽകിയിരിക്കുന്നത്.

സലാലയിൽ നിന്നും കേരളത്തിലേക്ക് അഞ്ചു ചാർട്ടേർഡ് വിമാന സര്‍വീസുകള്‍ക്കാണ് കെ.എം.സി.സി.ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.കൊച്ചി കണ്ണൂർ എന്നിവടങ്ങളിലേക്കു ഉടൻ തന്നെ ചാർട്ടേർഡ് വിമാനങ്ങൾ ഉണ്ടാകുമെന്നും സലാല കെ.എം. സി. സി. കേന്ദ്ര കമ്മറ്റി അറിയിച്ചു.