റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച 24 പേർ മരിച്ചു. ആകെ മരണസംഖ്യ 549 ആയി ഉയർന്നു. മക്ക, ജിദ്ദ, റിയാദ്, മദീന, ദമ്മാം, ഖുൻഫുദ എന്നിവിടങ്ങളിലാണ് മരണം. 1,484 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ് പോസിറ്റീവായവരുടെ മൊത്തം എണ്ണം 89,011 ആയി. 

പുതിയ രോഗികൾ: റിയാദ് 556, മക്ക 300, ജിദ്ദ 279, ദമ്മാം 123, ഹുഫൂഫ് 119, ഖത്വീഫ് 78, ദറഇയ 72, മദീന 57, ഖോബാർ 36, ത്വാഇഫ് 27, ഹദ്ദ 27, അൽമുബറസ് 17, യാംബു 16, ബേഷ് 16, നജ്റാൻ 16, അൽജഫർ 13, മഹായിൽ 9, തബൂക്ക് 9, അൽഹദ 8, അബു ഒർവ 6, ഖമീസ് മുതൈ് 5, നാരിയ 5, അൽമൻദഖ് 4, ജുബൈൽ 4, ജീസാൻ 4, ഖുലൈസ് 4, മുസൈലിഫ് 3, അൽമുവയ്യ 3, ദഹ്റാൻ 3, ഹഫർ അൽബാത്വിൻ 3, അലൈത് 3, വാദി ദവാസിർ 3, ബൽജുറഷി 2, അൽബാഹ 2, നമീറ 2, ഉമ്മു അൽദൂം 2, അബഹ 2, അബ്ഖൈഖ് 2, ഹാഇൽ 2, ശറൂറ 2, മുസാഹ്മിയ 2, മറാത് 2, ശഖ്റ 2, താദിഖ് 2, മഖ്വ 1, അലൈസ് 1, വാദി അൽഫറഅ 1, ബുഖൈരിയ 1, ഉനൈസ 1, അൽസഹൻ 1, ദലം 1, അൽഹർജ 1, അൽനമാസ് 1, ബിലാസ്മർ 1, ദഹ്റാൻ അൽജനൂബ് 1, അഹദ് അൽറുഫൈദ 1, സബ്ത് അൽഅലായ 1, അൽഖഫ്ജി 1, ദവാദ്മി 1, സുലൈയിൽ 1, അൽഖർജ് 1.