റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പൊതുമേഖലയ്‍ക്ക് സെപ്‍തംബര്‍ 23, 24 തീയ്യതികളിലും സ്വകാര്യ മേഖലയ്‍ക്ക് സെപ്‍തംബര്‍ 23 ബുധനാഴ്‍ച മാത്രവുമായിരിക്കും അവധി.