റിയാദ്: സൗദി അറേബ്യയിൽ പ്രവാസി കുടുംബങ്ങളുടെ സന്ദർശന വിസാ കാലാവധി ഓൺലൈനായി (അബ്ഷിർ) പുതുക്കുന്നതിന് ആറ് നിബന്ധനകൾ ഏർപ്പെടുത്തി. വിസ പുതുക്കിയാലും ആകെ കാലയളവ് രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 180 ദിവസം കവിയരുത്, കാലാവധി അവസാനിക്കാൻ ഏഴ് ദിവസമോ അതിൽ കുറവോ കാലയളവുള്ളപ്പോൾ മാത്രമേ പുതുക്കാനാവൂ, കാലാവധി കഴിഞ്ഞുപോയെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ പുതുക്കണം, പുതുക്കുമ്പോൾ വിസ ഉടമ രാജ്യത്തിനകത്ത് തന്നെയുണ്ടായിരിക്കണം, പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളൊന്നും ഉണ്ടാകാൻ പാടില്ല, സാധുവായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം, പാസ്‍പോർട്ടിന് കാലാവധിയുണ്ടായിരിക്കണം, വിസ പുതുക്കതിനുള്ള ഫീസ് അടച്ചിരിക്കണം എന്നിവയാണ് നിബന്ധനകൾ.