അബുദാബി: പുതുവത്സരത്തോടനുബന്ധിച്ച് യുഎഇയില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 2021 ജനുവരി ഒന്ന് വെള്ളിയാഴ്ച രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.