ദുബായ്: ലോക കേരള സഭയുടെ സമ്മേളനം ഫെബ്രുവരി 15,16 തീയതികളില്‍ ദുബായിയില്‍ നടക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എം.പിമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

ലോകകേരള സഭയുടെ ഏഴ് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ സര്‍ക്കാരിന് 24 ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച നടക്കും. ലോക കേരള സഭയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തും. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയും ദുബായിയില്‍ നടക്കുന്ന സമ്മേളനത്തില്‍ തയ്യാറാക്കും.