സര്‍പ്രൈസ് പാക്കേജുമായി ഓസ്‌ട്രേലിയയുടെ ആദ്യ ഇലവന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 3:14 PM IST
Australia announced their first eleven for Sydney ODI
Highlights

പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തി നാളെ  ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഓസീസിന്റെ ഏകദിന ജേഴ്‌സി അണിയുന്നത്. 2010ലാണ് സിഡില്‍ ഓസീസിനായി അവസാന ഏകദിന മത്സരം കളിച്ചത്.

സിഡ്‌നി: പേസ് ബൗളര്‍ പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തി നാളെ  ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഓസീസിന്റെ ഏകദിന ജേഴ്‌സി അണിയുന്നത്. 2010ലാണ് സിഡില്‍ ഓസീസിനായി അവസാന ഏകദിന മത്സരം കളിച്ചത്. 

സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ക്കൊക്കെ ഓസ്‌ട്രേലിയ വിശ്രമം നല്‍കിയതാണ് സിഡിലിന് ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരെ ആദ്യമായി ഓപ്പണ്‍ ചെയ്യും. ആറ് ഏകദിനങ്ങള്‍ ഓസീസിനായി കളിച്ചെങ്കിലും ആ്ദ്യമായിട്ടാണ് ഓപ്പണ്‍ ചെയ്യുന്നത്. 

ടീം ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്‌സ് കാരി, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ഗ്ലെന്‍ മാക്‌സവെല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, ജേ റിച്ചാര്‍ഡ്‌സണ്‍, ബെഹ്രന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.

loader