വാര്‍ണറേയും സ്മിത്തിനേയും ഐ.പി.എല്ലില്‍ നിന്നും വിലക്കി ബിസിസിഐ

First Published 28, Mar 2018, 3:47 PM IST
bcci ban smith and warner from ipl 2018 edition
Highlights
  • പന്തില്‍ കൃതിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുതാരങ്ങള്‍ക്കും ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

മുംബൈ: ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവന്‍ സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും ഐപിഎല്‍ കളിക്കുന്നതില്‍ നിന്നും ബിസിസിഐ വിലക്കി. ഇതോടെ ഐപിഎല്ലിന്റെ ഈ സീസണില്‍ ഇരുതാരങ്ങള്‍ക്കും കളിക്കാന്‍ സാധിക്കില്ല. 

പന്തില്‍ കൃതിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുതാരങ്ങള്‍ക്കും ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഐപിഎല്ലില്‍ നിന്നും ഇരുവരേയും വിലക്കിയത്. ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല സ്ഥിരീകരിച്ചിട്ടുണ്ട്. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ ഹൈദരബാദ് സണ്‍റൈസേഴ്‌സിന്റെ നായകനായിരുന്നു. എന്നാല്‍ സാന്‍ഡ്‌പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ഇരുടീമുകളും തങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇരുവരേയും മാറ്റിയിരുന്നു. ഈ സീസണില്‍ കളിക്കാന്‍ സാധിക്കാതെ വരുന്നതോടെ 2.5 മില്ല്യണ്‍ ഡോളര്‍ വരുമാനമാണ് ഇരുവര്‍ക്കും നഷ്ടമാക്കുന്നത്. 

loader