മുംബൈ: ഐഎസ്എല്‍ രണ്ടാം പാദ സെമി ഫൈനലില്‍ കൊല്‍ക്കത്ത-മുംബൈ എഫ്‌സി മത്സരശേഷം ഗ്രൗണ്ടില്‍ കളിക്കാരുടെ കൂട്ടത്തല്ല്. സൗരവ് ഗാംഗുലിയും രണ്‍ബീര്‍ കപൂറും അഭിഷേക് ബച്ചനും ഉള്‍പ്പെടെയുള്ള താരങ്ങളെ കാഴ്ചക്കാരാക്കിയാണ് മുംബൈ-കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത്. മത്സരം ഗോള്‍രഹിതച സമനിലയില്‍ കലാശിച്ചതിനെത്തുടര്‍ന്ന് ആദ്യപാദത്തിലെ 3-2 വിജയത്തിന്റെ കരുത്തില്‍ കൊല്‍ക്കത്ത ഫൈനലിലേക്ക് മുന്നേറിയിരുന്നു.

ജയത്തില്‍ കുറഞ്ഞതൊന്നും ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കില്ലെന്ന തിരിച്ചറിവില്‍ മുംബൈയും സമനിലയ്ക്കായി കടുകിടെ വിടാതെ മുംബൈയും ഗ്രൗണ്ടില്‍ 90 മിനിട്ടും പോരടിച്ചപ്പോള്‍ കളി പലപ്പോഴം കൈയാങ്കളിയിലേക്ക് നീങ്ങിയിരുന്നു. 41-ാം മിനിട്ടില്‍ കൊല്‍ക്കത്ത പ്രതിരോധഭടന്‍ റോബര്‍ട്ട് രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് ചുവപ്പുകാര്‍ഡ് നേടി പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയ കൊല്‍ക്കത്ത പരുക്കന്‍ അടവുകളിലൂടെയാണ് മുംബൈയെ പിടിച്ചുനിര്‍ത്തിയത്.

ഇതാണ് മത്സരശേഷമുള്ള കൂട്ടത്തല്ലില്‍ കലാശിച്ചത്. മുംബൈ താരങ്ങളിലൊരാള്‍ കൊല്‍ക്കത്ത താരത്തെ ചവിട്ടിവീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ കാണാമയിരുന്നു. മത്സരത്തിന്റെ അന്ത്യനിമിഷങ്ങളില്‍ പരസ്പരം പോരടിച്ചതിന് മുംബൈയുടെ തിയാഗോ സുന്‍ഹയ്ക്കും കൊല്‍ക്കത്തയുടെ  ബെലെന്‍സ്കോയുംക്കും റഫറി ചുവപ്പുകാര്‍ഡ് നല്‍കിയിരുന്നു.

ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ആദ്യപാദ സെമിഫൈനലിനുശേഷം കളിക്കാര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഐഎസ്എല്‍ ഫൈനലിനുശേഷം ഗോവ-ചെന്നൈ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.