ഐപിഎല്‍ ഒരുക്കങ്ങള്‍ക്കിടയിലും കോലിയുടെ തകര്‍പ്പന്‍ ഡാന്‍സ്

First Published 5, Apr 2018, 11:31 AM IST
kohli dance moves with chahal and mccullum
Highlights
  • ചഹലാണ് ഈ വീഡിയോ തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ബംഗളുരു: ഐപിഎല്ലിന്‍റെ ഒരുക്കങ്ങള്‍ക്കിടയില്‍ കോലിയുടെ തകര്‍പ്പന്‍ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഐപിഎല്‍ പതിനൊന്നാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങളുടെ കിടിലന്‍ നൃത്തച്ചുവട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മക്കുല്ലത്തിനും ചഹലിനും നടുവില്‍ മികച്ച താളത്തോടെ കോലി നൃത്തം ചവിട്ടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 

ചഹലാണ് ഈ വീഡിയോ തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഇതിഹാസങ്ങള്‍ക്കൊപ്പം ഐ.പി.എല്ലിന് തയ്യാറെടുക്കുന്നുവെന്ന കുറിപ്പോടെയായിരുന്നു ചഹല്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കോലി തന്‍റെ ഡാന്‍സ് നമ്പര്‍ പുറത്തെടുത്തത്. 


 

loader