Asianet News MalayalamAsianet News Malayalam

നാണക്കേടിന്റ റെക്കോഡ് ഇനി ബേസില്‍ തമ്പിക്ക് സ്വന്തം

  • 2013ല്‍ ഇശാന്ത് ശര്‍മയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ബേസില്‍ സ്വന്തം പേരിലാക്കിയത്.
most runs conceded bowlers in ipl

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നാണക്കേടിന്റെ റെക്കോഡ് ഇനി മലയാളി താരം ബേസില്‍ തമ്പിക്ക്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന പേരാണ് ബേസിലിന്റെ പേരില്‍ വന്നു ചേരുന്നത്. നാലോവറില്‍ 70 റണ്‍സാണ് താരം വഴങ്ങിയത്. ഒരു ബൗളറും ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോഡ്. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ താരങ്ങളെ അറിയാം..

2013ല്‍ ഇശാന്ത് ശര്‍മയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ബേസില്‍ സ്വന്തം പേരിലാക്കിയത്. അന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നാലോവറില്‍ 66 റണ്‍സാണ് ഇശാന്ത് വഴങ്ങിയത്. അന്ന് ഹൈദരാബാദിന്റെ താരമായിരുന്നു ഇശാന്ത്. ഇതേ വര്‍ഷം ഉമേഷ് യാദവ് നാലോവറില്‍ 65 റണ്‍സ് വഴങ്ങിയിരുന്നു. ബാംഗ്ലൂര്‍ തന്നെയായിരുന്നു അന്ന് എതിരാളികള്‍. ഉമേഷ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ജേഴ്‌സിയിലും.

തൊട്ടടുത്ത വര്‍ഷം കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന സന്ദീപ് ശര്‍മ നാലോവറില്‍ 65 റണ്‍സ് വഴങ്ങി. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. അശോക് ദിന്‍ഡയാണ് നാലാം സ്ഥാനത്ത്. പൂനെ വാരിയേഴ്‌സിന്റെ ജേഴ്‌സിലായിരുന്ന ദിന്‍ഡ നാലോവറില്‍ 63 റണ്‍സ് വഴങ്ങിയിരുന്നു. മുംബൈ ഇന്ത്യന്‍സായിരുന്നു എതിരാളികള്‍.

2012ല്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്ന വരുണ്‍ ആരോണ്‍ വഴങ്ങിയത് 63 റണ്‍സാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു ആരോണ്‍. രണ്ടും വിക്കറ്റും താരം നേടിയിരുന്നു. കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ താഴെ...

  • മൈക്കല്‍ നെസര്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ 4-0-62-0
  • ഷെയ്ന്‍ വാട്‌സണ്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍) 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 4-0-61-0
  • റ്യാന്‍ മക്ലാരന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) 2013ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 4-0-60-2
  • കഗിസോ റബാദ് (ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്) 2017ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 4-0-59-0
     

Follow Us:
Download App:
  • android
  • ios